Asianet News MalayalamAsianet News Malayalam

പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; കണ്ടെത്തിയത് താമസ സ്ഥലത്ത് അബോധാവസ്ഥയില്‍

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായിരുന്നു. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകാതെ മരണം സംഭവിച്ചു. 

Indian expatriate died due to a stroke and bleeding in Saudi Arabia
Author
First Published Sep 15, 2022, 9:59 AM IST

റിയാദ്: സൗദി അറേബ്യയിൽ തമിഴ്‍നാട് സ്വദേശി പക്ഷാഘാതം ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ തമിഴ്നാട് തൃച്ചിനാപ്പള്ളി കാവേരി പാളയം സ്വദേശി പുരവിയൻ ചിന്നമുത്തു (51) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായിരുന്നു. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകാതെ മരണം സംഭവിച്ചു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ അയക്കുന്നതിന് വെൽഫെയർ സൗദി ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ട്.

Read also:  ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് പ്രവാസി വനിത മരിച്ചു

മലയാളി യുവതി യുഎഇയില്‍ നിര്യാതയായി
അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ഭർത്താവ് കെ.കെ മുസ്‍തഫഫ അൽ ഐനിൽ അഡ്നിക് ഇൻഷുറൻസിൽ ജോലി ചെയ്യുന്നു. 

മക്കൾ - മാജിദ ബതൂൽ, സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ. മൂവരും അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളാണ്. പിതാവ് - ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി. മാതാവ് - ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read also:  മിന്‍സയുടെ മരണത്തിന് കാരണം ജീവനക്കാരുടെ അശ്രദ്ധയെന്ന് കണ്ടെത്തി, ഏറ്റവും കടുത്ത നടപടി എടുക്കുമെന്ന് മന്ത്രാലയം

Follow Us:
Download App:
  • android
  • ios