സുരക്ഷാ ക്യാമറകള്‍ നിര്‍മ്മിക്കുക, ഇറക്കുമതി, വില്‍പ്പന, ഇവ സ്ഥാപിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയവയ്‌ക്കെല്ലാം മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.

റിയാദ്: മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി, ശുചിമുറി, സലൂണുകള്‍, വിമന്‍സ് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 

സുരക്ഷാ ക്യാമറകള്‍ നിര്‍മ്മിക്കുക, ഇറക്കുമതി, വില്‍പ്പന, ഇവ സ്ഥാപിക്കുക, പ്രവര്‍ത്തിപ്പിക്കുക, പരിപാലിക്കുക തുടങ്ങിയവയ്‌ക്കെല്ലാം മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശമുണ്ട്.

പെട്രോകെമിക്കല്‍ സംവിധാനങ്ങള്‍, വൈദ്യുതി ഉല്‍പ്പാദനം, ജലശുദ്ധീകരണ കേന്ദ്രങ്ങള്‍, എയര്‍ ടൂറിസം സൗകര്യങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, ബാങ്കുകള്‍, മണി ട്രാന്‍സ്ഫര്‍ കേന്ദ്രങ്ങള്‍, താമസ സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലും വ്യവസ്ഥകള്‍ പാലിച്ച് ക്യാമറകള്‍ സ്ഥാപിക്കണം. മക്കയിലെയും മദീനയിലെയും ഹറം പള്ളികള്‍, മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യ കേന്ദ്രങ്ങള്‍, മസ്ജിദ്, ക്ലബ്ബ്, സ്റ്റേഡിയങ്ങള്‍, പൊതു-സ്വകാര്യ മേഖലകളിലെ സാംസ്‌കാരിക, യുവജന കേന്ദ്രങ്ങള്‍, വിനോദ സൗകര്യങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, വാണിജ്യ വെയര്‍ ഹൗസുകള്‍, പ്രധാന റോഡുകള്‍, ഹൈവേകള്‍, കവലകള്‍, ഇന്ധന സ്‌റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്യാസ് വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ ഇത് ബാധകമാണ്.

Read More- പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 8,234 വിദേശികളെ

ചെങ്കടലില്‍ ചരക്കു കപ്പലിന് തീപിടിച്ചു; 25 ജീവനക്കാരെ രക്ഷപ്പെടുത്തി

റിയാദ്: ചെങ്കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷപ്പെടുത്തി. പനാമയുടെ പതാക വഹിച്ചിരുന്ന കപ്പലില്‍ വിവിധ രാജ്യക്കാരായ 25 ജീവനക്കാരാണുണ്ടായിരുന്നത്. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. 

Read More-  ഡ്രൈവര്‍ ശ്രദ്ധിച്ചില്ല; സ്‌കൂള്‍ വാനില്‍ ഉറങ്ങിപ്പോയ അഞ്ചുവയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു

ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന, തീ പിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്ത് എത്തിച്ചു. പരിസരത്തുണ്ടായിരുന്ന ഒരു വിദേശ കപ്പലും രക്ഷാ പ്രവര്‍ത്തനത്തില്‍ സൗദി അതിര്‍ത്തി രക്ഷാ സേനയോടൊപ്പം പങ്കാളികളായി.