Logos on Number plates: വാഹന നമ്പർ പ്ലേറ്റുകളില്‍ ലോഗോകളും ഉള്‍പ്പെടുത്താം; സൗദി അറേബ്യയില്‍ പുതിയ സംവിധാനം

Published : Feb 22, 2022, 11:17 PM IST
Logos on Number plates: വാഹന നമ്പർ പ്ലേറ്റുകളില്‍ ലോഗോകളും ഉള്‍പ്പെടുത്താം; സൗദി അറേബ്യയില്‍ പുതിയ സംവിധാനം

Synopsis

ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് ട്രാഫിക് അക്കൗണ്ടിൽ ഫീസ് അടച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷീർ’ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാം

റിയാദ്: സൗദി അറേബ്യയുടെ (Saudi Arabia) അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യത്യസ്‍തമായ അഞ്ച് ലോഗോ ഉൾപ്പെടുന്ന പുതിയ വാഹന നമ്പർ പ്ലേറ്റുകൾ (Vehicle number plates with logos) പുറത്തിറക്കി സൗദി ട്രാഫിക് വിഭാഗം (Saudi Traffic Department). ‘സൗദി വിഷൻ’, ‘രണ്ട് വാളുകളും ഈന്തപ്പനയും ഉള്‍പ്പെടുന്ന രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നം’ , ‘മദായിൻ സാലിഹ്’, ‘ദറഇയ’ എന്നിങ്ങനെ അഞ്ച് അടയാളങ്ങൾ രേഖപ്പെടുത്തുന്ന വ്യതിരിക്തമായ ലോഗോയുള്ള വാഹന നമ്പർ പ്ലേറ്റുകൾ വിതരണം ചെയ്യുന്ന സേവനം തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (General directorate of traffic അറിയിച്ചു. 

പുതിയ നമ്പർ പ്ലേറ്റുകൾക്ക് 800 റിയാലാണ് ഫീസായി അടക്കേണ്ടത്. ഇത്തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ നേടാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് അക്കൗണ്ടിൽ ഫീസ് അടച്ചതിന് ശേഷം ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് സേവന ടാബിൽ നിന്ന് ‘ട്രാഫിക്’ തെരഞ്ഞെടുക്കുക. തുടർന്ന് ‘കോൺടാക്റ്റ്’ എടുത്ത് ‘ലോഗോ അടങ്ങിയ നമ്പർ പ്ലേറ്റ് അഭ്യർഥിക്കുക’ എന്നത് തെരഞ്ഞെടുത്ത് നമ്പർ പ്ലേറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്. തങ്ങളുടെ വാഹനത്തിന്റെ, മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന നമ്പർ പ്ലേറ്റിലെ വിവരങ്ങൾ, ആവശ്യമായ ലോഗോ എന്നിവ അപേക്ഷയോടൊപ്പം വ്യക്തമാക്കണം. ഒപ്പം പണം അടച്ച രസീതിയുടെ ഒരു പകർപ്പ് ‘അബ്ഷീർ’ പ്ലാറ്റ്‌ഫോമിൽ അറ്റാച്ച് ചെയ്തിടുകയും വേണം.

Read also: സൗദി അറേബ്യയിൽ 841 പേർക്ക് കൂടി കൊവിഡ്; ഇന്ന് ഒരു മരണം


റിയാദ്: ജിസാൻ കിങ് അബ്ദുല്ല എയർപോർട്ടിന് (King Abdullah bin Abdulaziz Airport, Jizan) നേരെ ഡ്രോൺ ആക്രമണം (Drone attack) നടത്തിയതിനു പിന്നാലെ യമനിൽ ഹൂതികളുടെ (Houthi Rebels) സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യസേന (Arab coalition forces) ശക്തമായ വ്യോമാക്രമണങ്ങൾ ആരംഭിച്ചു. ഭീഷണി കണക്കിലെടുത്ത് അൽ ബൈദായിൽ (Al-Bayda governorate) ഹൂതികളുടെ സൈനിക ലക്ഷ്യങ്ങൾ വ്യോമാക്രമണങ്ങളിലൂടെ തകർക്കുകയായിരുന്നു. 

സാധാരണക്കാരായ ജനങ്ങള്‍ക്ക് സംരക്ഷണം നൽകുന്നതിന് ഹൂതികളെ ലക്ഷ്യമിട്ട് വ്യാപകമായ വ്യോമാക്രമണങ്ങൾ തുടരുമെന്നും സഖ്യസേനാ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ജിസാൻ എയർപോർട്ടിന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 16 സാധാരണക്കാർക്ക് പരിക്കേറ്റിരുന്നു. നാലു പേർക്ക് പരിക്കേറ്റെന്നാണ് സഖ്യസേന ആദ്യം അറിയിച്ചത്. വിവിധ രാജ്യക്കാരായ 16 പേർക്ക് പരിക്കേറ്റതായി സഖ്യസേന പിന്നീട് അറിയിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു യാത്രക്കാരുടെ നില ഗുരുതരമാണ്. 

യമനിലെ സൻആ എയർപോർട്ടിൽ നിന്ന് അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഹൂതികൾ പതിവാക്കുകയാണെന്ന് അറബ് സഖ്യസേന ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ചട്ടക്കൂടിൽ ഒതുങ്ങിനിന്ന് സാധാരണക്കാർക്ക് സംരക്ഷണം നൽകാൻ ശക്തമായ നടപടികൾ സ്വീകരിക്കും. ജിസാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ സൈനിക നടപടിക്ക് ഒരുക്കങ്ങൾ നടത്തിവരികയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമങ്ങളുടെ അനന്തര ഫലം ഹൂതികൾ അനുഭവിക്കും. ബലപ്രയോഗത്തിന്‍റെയും സൈനിക നടപടിയുടെയും ഭാഷ മാത്രമേ ഹൂതികൾക്ക് മനസിലാവുകയുള്ളൂവെന്നും സഖ്യസേനാ വൃത്തങ്ങൾ വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ