
റിയാദ്: സൗദി അറേബ്യയില്‍ ട്രക്ക് ഓടിക്കുന്ന ഡ്രൈവര്‍മാര്‍, പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണമെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഡിസംബര്‍ എട്ടാം തീയ്യതി വരെയാണ് ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ഉള്‍പ്പെടെ വിവിധ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നത്.
3500 കിലോഗ്രാമിലധികം ഭാരമുള്ള ട്രക്കുകള്‍ ഓടിക്കുന്നവര്‍ ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചത് പ്രകാരമുള്ള പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുത്തിരിക്കണം. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പ്രൊഫഷണല്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ചരക്കു കടത്ത് സംവിധാനങ്ങളുടെ സുരക്ഷാ നിലവാരം വര്‍ദ്ധിപ്പിക്കാം പുതിയ പ്രൊഫഷണല്‍ ഡ്രൈവേഴ്‍സ് കാര്‍ഡിലൂടെ ലക്ഷ്യമിടുന്നതായി അധികൃതര്‍ അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായോ സ്വകാര്യ ആവശ്യങ്ങള്‍ക്കായോ സാധനങ്ങള്‍ കൊണ്ടുപോകുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുുപോലെ നിബന്ധന ബാധകമാണ്.
Read also: സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ കടലില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
കഴിഞ്ഞ വര്‍ഷം സൗദി മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നുവെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഗതാഗത രംഗത്ത് കള്ളക്കടത്ത് തടയുന്നതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റി മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ചരക്ക് ഗതാഗത രംഗത്തെ നിലവാരം വര്‍ദ്ധിപ്പിക്കാനും ഈ രംഗത്ത് സര്‍ക്കാറിന്റെ നിരീക്ഷണം കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് ശുപാര്‍ശയില്‍ പറയുന്നു. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് നഖ്‍ല്‍ ഇലക്ട്രോണിക് പോര്‍ട്ടലിലൂടെ (naql.com) പ്രൊഫഷണല്‍ കാര്‍ഡ് സ്വന്തമാക്കാം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി 19929 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
Read also: സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam