
റിയാദ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയില്‍ ഇത്തവണ തണുപ്പിന് കാഠിന്യം കുറവായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി അറിയിച്ചു. നിലവിൽ സൗദി തണുപ്പ് കാലത്തിലേക്ക് പ്രവേശിക്കുകയാണ്.
ഡിസംബർ മുതൽ ജനുവരി അവസാനം വരെയാണ് ശക്തമായ തണുപ്പിലേക്ക് നീങ്ങുക. റിയാദ്, മദീന, തബൂക്ക് മേഖലകളിൽ കാലാവസ്ഥ ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണ്. ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം സൗദിയെയും ബാധിക്കുന്നുണ്ട്. അതിനാൽ തണുപ്പിന് പകരം രാജ്യത്തിന്റെ മക്ക ഉൾപ്പെടുന്ന പടിഞ്ഞാറൻ പ്രവിശ്യ ഉൾപ്പെടെ പലഭാഗത്തും ചൂട് തുടരുകയാണ്.
Read Also - പ്ലസ് ടു പാസായ മലയാളികള്‍ക്ക് മികച്ച അവസരം; സ്റ്റൈപ്പന്‍റോടെ ജർമ്മനിയിൽ പഠിക്കാം, അപേക്ഷ ഒക്ടോബര്‍ 31 വരെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam