ടൂറിസം വളര്‍ത്താന്‍ സൗദി; ലാഭകരമല്ലാത്ത റൂട്ടുകളിൽ പറക്കാൻ വിമാന കമ്പനികള്‍ക്ക് ഇൻസെന്‍റീവ് വാഗ്ദാനം

Published : Jun 11, 2022, 10:23 PM IST
ടൂറിസം വളര്‍ത്താന്‍ സൗദി; ലാഭകരമല്ലാത്ത റൂട്ടുകളിൽ പറക്കാൻ വിമാന കമ്പനികള്‍ക്ക് ഇൻസെന്‍റീവ് വാഗ്ദാനം

Synopsis

വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും 2030-ഓടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 

റിയാദ്: പ്രധാന ആഗോള നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ലാഭകരമല്ലാത്ത റൂട്ടുകളില്‍ പറക്കാന്‍ എയർലൈനുകൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും 2030-ഓടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 

'എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ' ഭാഗമായാണ് സർക്കാർ ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും പദ്ധതിയെക്കുറിച്ച് എയർലൈനുകളുമായി ചർച്ചകൾ നടത്തുകയാണെന്നും ഇതിലൂടെ ഏത് വിമാനക്കമ്പനികൾക്കും പിന്തുണ ലഭിക്കുമെന്നും ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് ഒരു അഭിമുഖത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സൂറിച്ചിലേക്കും ബാഴ്‌സലോണയിലേക്കും പറക്കുന്നതിന് ദേശീയ വിമാനക്കമ്പനിയായ സൗദിയയുമായി രാജ്യം ഇതിനകം കരാർ ഒപ്പിട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി, റീഫില്ലിങ് ചാർജ്ജ് 18.85 റിയാലായി

'ഞങ്ങളുടെ പ്രധാന ടാര്‍ഗറ്റ് വിപണികളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുക എന്നതാണ് 'ഉദ്ദേശ്യം. ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ഇത്തരം സ്ഥലങ്ങളിലേക്ക് നേരിട്ട് സര്‍വീസുകള്‍ നടത്തുന്നതില്‍ എയർലൈനുകൾക്ക് ഉണ്ടാകുന്ന നഷ്ടം ഈ പദ്ധതിയിലൂടെ പരിഹരിക്കും'- മന്ത്രി ജിദ്ദയില്‍ വ്യക്തമാക്കി.

സർക്കാരിൽ നിന്ന് നേരിട്ടാണ് ധനസഹായം എത്തുക. എന്നാൽ ഇതിനായി എത്രമാത്രം ചെലവാകുമെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. എല്ലാ എയര്‍ലൈനുകളുമായും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും പദ്ധതിയുടെ ബജറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അടുത്ത വർഷം ലഭ്യമാകുമെന്നും അല്‍ ഖതീബ് വിശദമാക്കി.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ

ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസാ പദ്ധതി ഉടൻ അവതരിപ്പിക്കും. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും  മന്ത്രി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ 40 ശതമാനം ഇടിവുണ്ടായി. 2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്ന് ശതമാനമായിരുന്നെങ്കില്‍ 2030ഓടെ ഇത് 10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

2030ഓടെ ടൂറിസം മേഖലയിൽ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2019ൽ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്ന സ്ഥാനത്തു നിന്ന് 2030ഓടെ അത് 10 ശതമാനത്തില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്