Latest Videos

ജിദ്ദ സീസണ്‍ പരിപാടികളില്‍ മികവ് തെളിയിച്ച് സൗദി യുവാക്കള്‍

By Web TeamFirst Published Jun 13, 2022, 8:54 PM IST
Highlights

യുവാക്കളുടെ പ്രവര്‍ത്തന മികവ് പ്രകടമാക്കുന്ന നിരവധി പരിപാടികളും അരങ്ങേറി. വിവിധ പരിപാടികളിലേക്ക് യുവ പ്രതിഭകളെ ആകര്‍ഷിക്കുന്നതിലും അവരുടെ കഴിവുകള്‍ പ്രകടമാക്കുന്നതിലും ജിദ്ദ സീസണ്‍ വേദിയായി.

ജിദ്ദ: ജിദ്ദ സീസണ്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ മികവ് തെളിയിച്ച് സൗദി യുവാക്കള്‍. ജിദ്ദ സീസണിലെ ഇവന്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ 80 ശതമാനം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇവന്റ് സോണുകളില്‍ ആവശ്യമായ നിരവധി പ്രത്യേക വിഭാഗങ്ങളില്‍ സ്വദേശി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ മത്‌ലൂബ് പ്രധാന പങ്കുവഹിച്ചിരുന്നു.

യുവാക്കളുടെ പ്രവര്‍ത്തന മികവ് പ്രകടമാക്കുന്ന നിരവധി പരിപാടികളും അരങ്ങേറി. വിവിധ പരിപാടികളിലേക്ക് യുവ പ്രതിഭകളെ ആകര്‍ഷിക്കുന്നതിലും അവരുടെ കഴിവുകള്‍ പ്രകടമാക്കുന്നതിലും ജിദ്ദ സീസണ്‍ വേദിയായി. ജിദ്ദ സീസണ്‍ ആരംഭിച്ചതിന് ശേഷം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും 30 ലക്ഷം സന്ദര്‍ശകര്‍ ഇതിനകം എത്തിയിട്ടുണ്ട്. 

ജിദ്ദയിൽ പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാര വിതരണം തുടങ്ങി

ആഘോഷത്തിമിര്‍പ്പില്‍ ജിദ്ദ സീസണ്‍; ഒരു മാസത്തിനിടെ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

ജിദ്ദ: ജിദ്ദ സീസണ്‍ പരിപാടികള്‍ ആസ്വദിക്കാന്‍ ഒരു മാസത്തിനുള്ളില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍. മേയ് രണ്ടിനാണ് ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. 

ഒമ്പത് ഇവന്‍റ് ഏരിയകളിലെയും പരിപാടികളിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുകയാണ്. 'അവര്‍ ലവ്ലി ഡേയ്സ്' (Our Lovely Days) എന്ന പ്രമേയത്തില്‍ നടക്കുന്ന ജിദ്ദ സീസണില്‍ ഏറെ വൈവിധ്യമാര്‍ന്ന ഇവന്‍റുകള്‍, അനുഭവങ്ങള്‍, പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, അന്താരാഷ്ട്ര സംഗമങ്ങള്‍ എന്നിവയും അങ്ങേറുന്നുണ്ട്. വൈവിധ്യമാര്‍ന്ന 2,800 പരിപാടികളാണ് ഒമ്പത് സോണുകളിലായി നടക്കുക. 60 ദിവസമാണ് ജിദ്ദ സീസണ്‍ നീണ്ടുനില്‍ക്കുക. ജിദ്ദ സീസണിലെ ഇന്ത്യന്‍ കലാപരിപാടികള്‍ ജൂണ്‍ രണ്ടിനാണ് അരങ്ങേറുക. 

ജിദ്ദ സീസണ്‍ പരിപാടികള്‍ നടക്കുന്ന പ്രധാന പ്രദേശമായ ജിദ്ദ ആര്‍ട്ട് പ്രൊമനേഡ് ഏരിയയിലേക്ക് മുഴുവന്‍ സന്ദര്‍ശകര്‍ക്കും കഴിഞ്ഞയാഴ്ച മുതല്‍ സൗജന്യ പ്രവേശനം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇവിടേക്ക് പ്രവേശന ടിക്കറ്റ് നിരക്ക് 25 റിയാലായിരുന്നു. ആര്‍ട്ട് പ്രൊമനേഡ് ഏരിയയില്‍ ദിവസേന ലൈവ് പ്രദര്‍ശനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും മറ്റ് വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 

click me!