
റിയാദ്: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് തടസ്സപ്പെട്ട വിമാന സർവീസുകൾ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' ഭാഗികമായി പുനരാരംഭിക്കുന്നു. 2026 ഏപ്രിൽ 11 ശനിയാഴ്ച മുതൽ ദുബായ്, അബുദാബി, അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുക്കപ്പെട്ട സർവീസുകൾ വീണ്ടും തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
ജിദ്ദ – ദുബായ് (SV588)
ജിദ്ദ – അമ്മാൻ (SV631)
ജിദ്ദ – അബുദാബി (SV570)
തിരികെയുള്ള സർവീസുകൾ
ദുബായ് – ജിദ്ദ (SV589)
അമ്മാൻ – ജിദ്ദ (SV632)
അബുദാബി – ജിദ്ദ (SV571)
യാത്രക്കാർക്കുള്ള നിർദ്ദേശം
മേഖലയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വിമാന സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റോ ആപ്പോ വഴി തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സൗദിയ യാത്രക്കാരോട് നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുന്നതിന് അനുസരിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും എയർലൈൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam