കനത്ത മഴയ്ക്ക് സാധ്യത; ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Nov 24, 2022, 10:51 AM IST
Highlights

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. 

റിയാദ്: കനത്ത മഴയ്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് സൗദി അറേബ്യയിലെ ജിദ്ദയില്‍ സ്‍കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ് പറയുന്നു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ജിദ്ദ ആസ്ഥാനമായുള്ള കിങ് അബ്‍ദുല്‍ അസീസ് സര്‍വകലാശാലയും ജിദ്ദ സര്‍വകലാശാലയും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

മാറ്റിവെച്ച പരീക്ഷകള്‍ക്ക് പകരമുള്ള തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് കിങ് അബ്‍‍ദുല്‍ അസീസ് സര്‍വകലാശാല അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്‍വരകളില്‍ നിന്നും അകലം പാലിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Read also: യുഎഇയില്‍ ഇന്ന് പൊലീസിന്റെ ഫീല്‍ഡ് പരിശീലനം; ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികരണവുമായി ഒമാനിലെ സര്‍വകലാശാല
മസ്‍കത്ത്: ഒമാനില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് വിശദീകരണവുമായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല. യൂണിവേഴ്‍സിറ്റിയിലെ പള്ളിയുടെ സമീപത്തു നിന്ന് ഒരു വിദ്യാര്‍ത്ഥി നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങളുണ്ടായതിന് പിന്നാലെ സര്‍വകലാശാല ഔദ്യോഗികമായി വിശദീകരണക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും സംഭവത്തിന്റെ വിശദാംശങ്ങള്‍  അന്വേഷിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ച പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സര്‍വകലാശാല സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഭാവിയില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also: സൗദി അറേബ്യയില്‍ ആറ് മാസത്തിനുള്ളില്‍ ജോലികളില്‍ നിന്ന് പുറത്തായത് ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍

click me!