Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ആറ് മാസത്തിനുള്ളില്‍ ജോലികളില്‍ നിന്ന് പുറത്തായത് ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍

2022 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 1,53,347 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍. ഇവരില്‍ ഏകദേശം 89,000 പേരാണ് ചെയ്‍തുകൊണ്ടിരുന്ന ജോലികളില്‍ നിന്ന് രാജിവെച്ചവര്‍. 

More than one and a half lakh Saudis quit job market in first half of 2022
Author
First Published Nov 23, 2022, 8:46 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍ ജോലികളില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്. കണക്കുകള്‍ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ജോലി ചെയ്യുന്ന സ്വദേശികളുടെ ആകെ എണ്ണത്തിന്റെ 58 ശതമാനം പേരും ജോലികളില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

2022 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 1,53,347 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍. ഇവരില്‍ ഏകദേശം 89,000 പേരാണ് ചെയ്‍തുകൊണ്ടിരുന്ന ജോലികളില്‍ നിന്ന് രാജിവെച്ചവര്‍. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റ്‍ ചെയ്ത സ്വദേശികളുടെ 58 ശതമാനം വരും ഈ കണക്ക്. 19 കാരണങ്ങളുടെ പേരിലാണ് സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ഇവരില്‍ ഭൂരിപക്ഷവും രാജിവെച്ചവരാണെന്നും ചൂണ്ടിക്കാട്ടുന്നു.

Read also: മഴയില്‍ വാഹനങ്ങളുമായി അഭ്യാസം; യുഎഇയില്‍ നിരവധി യുവാക്കള്‍ക്ക് പിഴ, വാഹനങ്ങള്‍ പിടിച്ചെടുത്തു

15,000ത്തോളം പേര്‍ തൊഴില്‍ കരാറുകളുടെ കാലാവധി കഴിഞ്ഞത് കാരണവും തൊഴില്‍ കരാര്‍ പുതുക്കാന്‍ തൊഴിലുടമകള്‍ താത്പര്യം കാണിക്കാത്തതും മൂലം ജോലികളില്‍ നിന്ന് പുറത്തുപോയി. ഇവരുടെ എണ്ണം ആകെയുള്ളവരുടെ പത്ത് ശതമാനത്തോളം വരും. പ്രൊബേഷനിലോ പരിശീലന കാലയളവിലോ തന്നെ തൊഴില്‍ കരാര്‍ അവസാനിപ്പിച്ചവര്‍ 14,000ല്‍ അധികം പേരാണ്. ഇത് ആകെയുള്ളവരുടെ 9.8 ശതമാനമാണ്. ജോലി ഉപേക്ഷിച്ചവരില്‍ 81,000 പേര്‍ പുരുഷന്മാരും 72,000 പേര്‍ സ്‍ത്രീകളുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Read also:  യുഎഇയിലെ പുതിയ നറുക്കെടുപ്പിലും വിജയം ഇന്ത്യക്കാര്‍ക്ക് തന്നെ; എട്ട് കോടി സ്വന്തമാക്കി യുവാവ്

Follow Us:
Download App:
  • android
  • ios