Scorpion swarm|തേളുകള്‍ കൂട്ടമായി തെരുവിലിറങ്ങി; ആക്രമണത്തില്‍ മൂന്നു മരണം, നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

Published : Nov 16, 2021, 11:02 PM ISTUpdated : Nov 16, 2021, 11:23 PM IST
Scorpion swarm|തേളുകള്‍ കൂട്ടമായി തെരുവിലിറങ്ങി; ആക്രമണത്തില്‍ മൂന്നു മരണം, നൂറുകണക്കിന് പേര്‍ക്ക് പരിക്ക്

Synopsis

ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകളാണ് തെരുവിലറങ്ങിയത്. കനത്ത മഴയില്‍ ഇവയുടെ മാളങ്ങള്‍ അടഞ്ഞതും വെള്ളം കുത്തിയൊലിച്ചതും തേളുകള്‍ കൂട്ടമായി തെരുവിലിറങ്ങാന്‍ കാരണമായി.

കെയ്‌റോ: കനത്ത മഴയിലും(heavy rain) ഇടിമിന്നലിനും കൊടുങ്കാറ്റിനും പിന്നാലെ ഈജിപ്തിലെ(Egypt) ആസ്‌വാനില്‍( Aswan) തേളുകള്‍ കൂട്ടമായി തെരുവുകളിലേക്കിറങ്ങി. തേളുകളുടെ(Scorpions) കുത്തേറ്റ് മൂന്നുപേര്‍ മരിച്ചു. 500ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഗവര്‍ണറേറ്റിലെ പര്‍വ്വത പ്രദേശങ്ങളിലാണ് ഇവ കൂടുതലായും ആളുകളെ ആക്രമിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ലോകത്തിലെ ഏറ്റവും അപകടകാരികളായ തേളുകളാണ് തെരുവിലറങ്ങിയത്. കനത്ത മഴയില്‍ ഇവയുടെ മാളങ്ങള്‍ അടഞ്ഞതും വെള്ളം കുത്തിയൊലിച്ചതും തേളുകള്‍ കൂട്ടമായി തെരുവിലിറങ്ങാന്‍ കാരണമായി. ആന്‍ഡ്രോക്ടോണസ് ജനുസ്സില്‍പ്പെട്ട ഫാറ്റ്‌ടെയല്‍ എന്ന വിഭാഗം തേളുകളാണ് ആസ്‌വാനില്‍ നാശം വിതച്ചത്. ആളെക്കൊല്ലി എന്നു കൂടി അറിയപ്പെടുന്ന തേളുകളാണ് ഇവ. കനത്ത മഴയും പൊടിക്കാറ്റും മഞ്ഞുവീഴ്ചയും പ്രദേശത്ത് ഭീതി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ആളുകളോട് വീട്ടില്‍ തന്നെ കഴിയാനും മരങ്ങള്‍ കൂടുതലുള്ള പ്രദേശത്തേക്ക് പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. 

തേളിന്റെ കുത്തേറ്റവര്‍ക്ക് ശ്വാസതടസ്സം, പേശികളില്‍ വേദന അടക്കമുള്ള ലക്ഷണങ്ങളാണ് പ്രകടമായത്. ഈ തേളുകളുടെ പ്രധാന വാസസ്ഥലമാണ് ഈജിപ്ത്. ഈജിപ്തില്‍ കാണപ്പെടുന്ന കറുത്ത വാലുള്ള തേളുകളുടെ കുത്തേറ്റാല്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഒരു മണിക്കൂറിനകം മരണം സംഭവിക്കും. 

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് മരുമകള്‍ ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഒടുവില്‍ വിവാഹമോചനം

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വിവാഹമോചനം(divorce) ആവശ്യപ്പെട്ട് ഒരു ഈജിപ്ഷ്യൻ യുവാവ്(Egyptian man) കുടുംബ കോടതിയെ സമീപിച്ചു. എന്നാൽ, അതിന് പിന്നിലുള്ള കാരണമാണ് വിചിത്രം. മേക്കപ്പില്ലാതെ ഭാര്യയെ കണ്ടതിന് ശേഷം, ഭാര്യക്ക് ചന്തം പോരെന്ന് തോന്നിയതാണ് വിവാഹമോചനത്തിന് അയാളെ പ്രേരിപ്പിച്ചത്.

ഭാര്യയുടെ സൗന്ദര്യത്തിൽ മതിമറന്നുപോയ ഭർത്താവ് വിവാഹപ്പിറ്റേന്നാണ് ഞെട്ടിപ്പോയത്.  ഉറക്കമുണർന്ന അയാൾ മേക്കപ്പില്ലാതെ ഭാര്യയുടെ മുഖം കണ്ട് ഞെട്ടിപ്പോയി. “വിവാഹത്തിന് മുമ്പ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ചതിച്ചു. മേക്കപ്പില്ലാതെ അവളെ കാണാൻ ഒട്ടും ഭംഗിയില്ല” അയാൾ കോടതിയിൽ പറഞ്ഞു. പിന്നീട് ഒരു മാസം അവർ ഒരുമിച്ച് കഴിഞ്ഞെങ്കിലും, അവളുടെ മേക്കപ്പ് ഇല്ലാത്ത മുഖം അയാൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അങ്ങനെയാണ് വിവാഹമോചനത്തിന് അയാൾ മുൻകൈയെടുത്തത്.  

ഫേസ്ബുക്കിലൂടെയാണ് അവർ തമ്മിൽ പരിചയപ്പെട്ടത്. ഫേസ്ബുക്കിൽ ഫുൾ മേക്കപ്പ് ധരിച്ച് അവളുടെ മനോഹരമായ ചിത്രങ്ങൾ കണ്ട അയാൾ അവളുമായി അടുത്തു. അതിന് ശേഷം പലതവണ അയാൾ അവളെ കണ്ടുവെങ്കിലും, അപ്പോഴെല്ലാം അവൾ മേക്കപ്പ് ധരിച്ചിരുന്നു. ഒടുവിൽ അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, വിവാഹത്തിന് ശേഷമാണ് മേക്കപ്പ് ഇടാത്ത അവളുടെ യഥാർത്ഥ മുഖം അയാൾ ആദ്യമായി കാണുന്നത്. "ഞാൻ ശരിക്കും ഞെട്ടിപ്പോയി. കാരണം വിവാഹത്തിന് മുമ്പ് ഞാൻ പലതവണ കണ്ടിട്ടുണ്ടെങ്കിലും, അന്ന് ഞാൻ കണ്ട വ്യക്തിയെപ്പോലെയല്ല അവൾ ഇന്ന്" പരാതിക്കാരൻ കോടതിയിൽ പറഞ്ഞു.

അദ്ദേഹം കൂട്ടിച്ചേർത്തു: “ഞാൻ അവളുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ടു. മേക്കപ്പ് ധരിക്കാത്തപ്പോൾ അവൾ തികച്ചും വ്യത്യസ്തയായി കാണപ്പെടുന്നു. ഞാൻ വഞ്ചിക്കപ്പെട്ടു. അവളെ വിവാഹമോചനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു." താൻ പരമാവധി ഒത്തുപോകാൻ ശ്രമിച്ചുവെന്നും എന്നാൽ തനിക്ക് അതിന് സാധിക്കില്ലെന്ന് കണ്ടെത്തിയപ്പോഴാണ് വിവാഹമോചനത്തിന് അപേക്ഷിച്ചതെന്നും ഭർത്താവ് കോടതിയിൽ പറഞ്ഞതായി ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ