Asianet News MalayalamAsianet News Malayalam

ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് മരുമകള്‍ ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഒടുവില്‍ വിവാഹമോചനം

ഉറക്കത്തിനിടെ ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് നോട്ട് മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു.

Man in Jordan divorced wife for recording his mum snoring and sharing it on WhatsApp group
Author
Jordan, First Published Nov 5, 2021, 5:34 PM IST

ജോര്‍ദാന്‍: മാതാവ് കൂര്‍ക്കം വലിക്കുന്നത്(snoring) റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി(divorce) ഭര്‍ത്താവ്. ജോര്‍ദാനിലാണ് സംഭവം. 

ഉറക്കത്തിനിടെ ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് നോട്ട് മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു. ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് ദേഷ്യപ്പെടുകയും ഭാര്യയുമായി ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു. രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം വലിയ കലഹത്തിലെത്തി. ഇത് പിന്നീട് വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

വിവാഹേതര ബന്ധം പുലര്‍ത്തിയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍

 

അവിഹിത ബന്ധം ആരോപിച്ച് മകളുടെ മുന്നില്‍ വെച്ച് അപമാനിച്ചു; യുവതിക്ക്  വിവാഹ മോചനം അനുവദിച്ച് കോടതി

ദുബൈ: കൗമാര പ്രായക്കാരിയായ സ്വന്തം മകളുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുന്നില്‍വെച്ച് അവിഹിത ബന്ധം ആരോപിച്ച (accused of adultery) ഭര്‍ത്താവില്‍ നിന്ന് യുവതിക്ക് കോടതി വിവാഹമോചനം (divorce) അനുവദിച്ചു. ദുബൈയിലാണ് സംഭവം. 37 വയസുകാരയായ ലെബനാന്‍ സ്വദേശിനിയാണ് ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചത്. ഭര്‍ത്താവിനെ വഞ്ചിക്കുവെന്ന് നിരന്തരം ആരോപണം ഉന്നയിച്ചതോടെയാണ് ഭാര്യ നിയമ നടപടി സ്വീകരിച്ചത്.

രണ്ട് വര്‍ഷമായി ഭര്‍ത്താവ് തങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നില്ലെന്നും താമസിക്കുന്ന വില്ലയുടെ പണമോ മകളുടെ സ്‍കൂള്‍ ഫീസോ പോലും  അടയ്‍ക്കുന്നില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. മകളുടെയും മാതാപിതാക്കളുടെയും മുന്നില്‍വെച്ച് അപമാനിക്കുകയും ചെയ്‍തു. വിവാഹ മോചനം ആവശ്യപ്പെട്ടപ്പോള്‍ യുവതിയുടെ സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ചും അപമാനിക്കുകയും യുവതിയെ ഒറ്റപ്പെടുത്തണമെന്ന് അവരോട് ആവശ്യപ്പെടുതയും ചെയ്‍തു. ഭാര്യയെക്കുറിച്ച് സ്വന്തം മകളോടും മറ്റ് ബന്ധുക്കളോടും ഇയാള്‍ മോശമായി സംസാരിക്കുന്നതിന്റെ വാട്സ്ആപ് വോയിസ് റെക്കോര്‍ഡുകളും കോടതിയില്‍ ഹാജരാക്കി.

വിവാഹ മോചന കേസ് ഏറെ നാള്‍ നീണ്ടുപോകുമെന്നും വിവാഹമോചനം വേണമെങ്കില്‍ തനിക്ക് പണം നല്‍കണമെന്നും ഇയാള്‍ കോടതിയിലെ കൗണ്‍സിലിങിനിടയിലും ഭാര്യയോട് പറഞ്ഞു. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നല്‍കിയ പരാതി ആദ്യം ദുബൈ പ്രാഥമിക കോടതി നിരസിച്ചിരുന്നു. എന്നാല്‍ കേസ് രണ്ടാമത് പരിഗണിച്ച അപ്പീല്‍ കോടതി, യുവതിക്ക് വിവാഹമോചനവും മകളുടെ സംരക്ഷണ അധികാരവും അനുവദിക്കുകയായിരുന്നു. ഇതിന് പുറമെ ഇയാള്‍ പ്രതിമാസം  5000 ദിര്‍ഹം ജീവനാംശം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

 

Follow Us:
Download App:
  • android
  • ios