
മസ്കറ്റ് : വടക്കൻ ബാത്തിന ഗവര്‍ണറേറ്റില്‍ സഹം വിലയത്തില്‍ കഴിഞ ദിവസമുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. സഹമിലെ വ്യവസായ മേഖലയിലുള്ള ഒരു സ്‌ക്രാപ്പ് വെയർ ഹൗസിനാണ് തീപിടിച്ചത്. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും പിന്നീട് തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്‍തു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വലിയ അപകടങ്ങൾ ഉണ്ടാവാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നാണ് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‍താവനയിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam