
റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് വേട്ട. റിയാദ് പ്രവിശ്യയിലെ മുസാഹ്മിയയിൽ നിന്നാണ് 12,66,000 ലഹരി ഗുളികകളുമായി ഏഴംഗ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. മുസാഹ്മിയയിലെ ഒരു സ്വകാര്യ വിശ്രമ കേന്ദ്രം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.
പിടിയിലായ സംഘത്തില്‍ രണ്ടു പേര്‍ യമനികളും രണ്ടു പേര്‍ സൗദി പൗരന്മാരുമാണ്. ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്. ഗ്ലാസ് പാനലുകള്‍ക്കകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്‍കത്ത്: പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതയായി. കോഴിക്കോട് കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ (52) ആണ് റുവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മസ്‍കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കെ.വി ബഷീര്‍ ഒമാനില്‍ കോഫി ഷോപ്പ് നടത്തിവരികയായിരുന്നു.
ഭാര്യ - സഫീറ. മക്കള്‍ - മുഹമ്മദ് ഡാനിഷ്, ദില്‍ഷ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്. മസ്‍കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‍കാരത്തിന് ശേഷം അമീറത്ത് ഖബര്‍ സ്ഥാനില്‍ നടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam