കുവൈത്തില്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

By Web TeamFirst Published Sep 19, 2022, 9:07 PM IST
Highlights

സുലൈബിയ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പൊലീസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ഏഴു പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചയാളെയും പ്രതികള്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.

സുലൈബിയ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍, പൊലീസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തപ്പോള്‍ സ്റ്റേഷനിലെത്തിയയാളെ ആക്രമിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ പരാതി നല്‍കുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തിയതിന് പിന്നാലെയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് ആയുധധാരികളായ പ്രതികള്‍ സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

സാഹചര്യം നിയന്ത്രണത്തിലാക്കാനും പരാതിക്കാരനെ പ്രതികളില്‍ നിന്ന് രക്ഷിക്കാനും പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഒരു പൊലീസുകാരന്‍റെ കയ്യില്‍ വെടിയേറ്റത്. തുടര്‍ന്ന് പൊലീസ് മുന്നറിയിപ്പ് വെടിയുതിര്‍ത്തതോടെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

വന്‍തോതില്‍ മയക്കുമരുന്നുകളും ആയുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍

അതേസമയം കുവൈത്തില്‍ സഹപ്രവർത്തകന്‍റെ വെടിയേറ്റ് ഒരു സൈനികന്‍ മരണപ്പെട്ടിരുന്നു. ജനറല്‍ സ്റ്റാഫ് ഓഫ് ആര്‍മിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാവിലെ സൈനിക ക്യാമ്പിലാണ് സംഭവം ഉണ്ടായത്.

ആര്‍മിയുടെ അനുബന്ധ ക്യാമ്പുകളിലൊന്നിലാണ് സംഭവം ഉണ്ടായത്. സഹപ്രവര്‍ത്തകന്‍റെ തോക്കില്‍ നിന്ന് അപ്രതീക്ഷിതമായ സൈനികന് വെടിയേല്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയുതിര്‍ത്തയാളെ ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പുലര്‍ത്തണമെന്നും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിശദാംശങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുക്കണമെന്നും ആര്‍മിയിലെ മോറല്‍ ഗൈഡന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം അഭ്യര്‍ത്ഥിച്ചു. 

കുവൈത്തില്‍ ഫാമിലി വീസയ്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നു; ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് മാത്രം വിസ

പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ മര്‍ദ്ദിച്ചു; വീഡിയോ പ്രചരിച്ചതോടെ അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ മര്‍ദ്ദിച്ച അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. 

വാഹനത്തിന്റെ വലതുവശത്തെ ഡോര്‍ ഇയാള്‍ തകര്‍ക്കുന്നതും ഭാര്യയെ മുറിവേല്‍പ്പിക്കാന്‍ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാറിന്റെ മറു ഡോറിലൂടെ ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.

താമസ നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന; 10 പ്രവാസികള്‍ അറസ്റ്റില്‍

എന്നാല്‍ കൂടുതല്‍ ആളുകള്‍ കൂടിയതോടെയാണ് ഭാര്യ രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.  

click me!