കാല്‍നടയാത്രക്കാരെ ശല്യം ചെയ്തു; 17 പേര്‍ സൗദിയില്‍ അറസ്റ്റില്‍

By Web TeamFirst Published Sep 22, 2022, 10:55 PM IST
Highlights

പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

റിയാദ്: സൗദി അറേബ്യയിലെ ഒരു പാര്‍ക്കില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേരെ പൊലീസ് പിടികൂടി. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന്‍ പൊലീസാണ് ഇവരെ പിടികൂടിയത്.

പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഏഴ് പ്രവാസികള്‍ പിടിയില്‍

അതേസമയം സൗദി അറേബ്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരെ കടത്തിയ അറബ് പൗരന് തടവുശിക്ഷ വിധിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അറബ് പോരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷ നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

അയല്‍രാജ്യത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരെ സൗദിയിലെത്തിക്കാന്‍ ഇയാള്‍ സഹായിച്ചതായി കണ്ടെത്തി. നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനായി 15000 റിയാല്‍ ഇയാള്‍ വാങ്ങിയതായും കണ്ടെത്തി. തുടര്‍ന്നാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 

യുഎഇയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് അഭ്യൂഹം; വ്യാപക തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി പൊലീസ്

സൗദി അറേബ്യയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്; സൗദി പൗരനും വിദേശികളും പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ വിദേശികളടക്കം പിടിയില്‍. സൗദി പൗരനും സിറിയ, യെമന്‍, ഈജിപ്ത് സ്വദേശികളുമാണ് റിയാദ് പൊലീസിന്റെ പിടിയിലായത്. 

ഒമ്പതു ദിവസം മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദിലെ വെയര്‍ഹൗസ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നത്. കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രവും മറ്റ് സജ്ജീകരണങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. പ്രതികള്‍ അച്ചടിച്ച വിദേശ രാജ്യങ്ങളുടെ വ്യാജ കറന്‍സികളുടെ വന്‍ ശേഖരമാണ് ഇവിടെ നിന്ന് പൊലീസ് പിടിച്ചെടുത്തത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു. പൊലീസ് റെയ്ഡ് നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. 

click me!