
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കി. തലസ്ഥാനത്ത് നിന്നും ഹവല്ലി ഗവർണറേറ്റിൽ നിന്നും കഴിഞ്ഞ ദിവസം മാത്രം 38 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരായിരുന്നു ഇവരെല്ലാം.
ഫർവാനിയയിൽ നടത്തിയ പരിശോധനകളിൽ 40 പ്രവാസികൾ അറസ്റ്റിലായി. താമസ നിയമ ലംഘകർക്കൊപ്പം തൊഴിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസിന്റെ നിർദേശ പ്രകാരമാണ് രാജ്യമെമ്പാടും പരിശോധന നടത്തുന്നത്. വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധകളിൽ നൂറു കണക്കിന് പ്രവാസികളാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരെയും തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam