
ഷാര്‍ജ: കാറിനുള്ളില്‍ 20കാരിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി ഷാര്‍ജ പൊലീസ്. യുവതിയെ വെള്ളിയാഴ്ച ഉച്ച മുതല്‍ കാണാനില്ലെന്ന് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തങ്ങളുടെ കുടുംബവുമായി തര്‍ക്കങ്ങളുള്ള ഒരാള്‍ തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പാര്‍ക്കിങ് സ്ഥലത്ത് നിന്ന് മകളെ തട്ടിക്കൊണ്ടു പോയതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനത്തിനുള്ളില്‍ വെച്ച് യുവതിയെ ആക്രമിക്കുകയും നിരവധി തവണ കുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പാര്‍ക്കിങ് സ്ഥലത്തെ സിസിടിവി ക്യാമറയില്‍ പൊലീസ് കണ്ടെത്തി. യുവതിയുടെ കാറില്‍ മൃതദേഹവുമായി പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
വാഹനമിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്ക് തടവുശിക്ഷ
അന്വേഷണത്തില്‍ കാറും മൃതദേഹവും കണ്ടെത്തുകയായിരുന്നെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഫൈസല്‍ ബിന്‍ നാസര്‍ പറഞ്ഞു. തുടര്‍ന്ന് സംഘം തെരച്ചില്‍ നടത്തുകയും 120 മിനിറ്റിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടുകയുമായിരുന്നു. പൊലീസില്‍ പിടികൊടുക്കാതിരിക്കാന്‍ ബീച്ചില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റം സമ്മതിച്ച പ്രതി പറഞ്ഞു. തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മദ്യ ലഹരിയില്‍ എതിര്‍ ദിശയില്‍ വാഹനം ഓടിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
ദുബൈ: യുഎഇയില്‍ മദ്യ ലഹരിയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച പ്രവാസിക്ക് കോടതി ഒരു മാസം ജയില്‍ ശിക്ഷ വിധിച്ചു. 42 വയസുകാരനായ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കാനും കോടതി ഉത്തരവിട്ടു. മദ്യപിച്ച ശേഷം റോഡില്‍ ഗതാഗതം അനുവദിക്കപ്പെട്ടതിന്റെ എതിര്‍ ദിശയിലൂടെ വാഹനം ഓടിക്കുകയും ചുവപ്പ് സിഗ്നല്‍ ലംഘനം ഉള്‍പ്പെടെയുള്ള മറ്റ് നിയമലംഘനങ്ങള്‍ നടത്തുകയും ചെയ്‍ത ബ്രിട്ടീഷ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്.
മദ്യ ലഹരിയില്‍ വാഹനം ഓടിച്ച ഇയാള്‍ റോഡിലെ ട്രാഫിക് സിഗ്നല്‍ ലംഘിച്ചു. എതിര്‍ ദിശയില്‍ വാഹനം ഓടിക്കുകയും മറ്റ് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്‍തതായി ദുബൈ ട്രാഫിക് പ്രോസിക്യൂഷന്‍ തലവനും മുതിര്‍ന്ന അഭിഭാഷകനുമായ സലാഹ് ബു ഫറൂഷ പറഞ്ഞു. തെറ്റായ ദിശയില്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ദുബൈ പൊലീസിന്റെ സെക്യൂരിറ്റി പട്രോള്‍ സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടി കസ്റ്റഡിയിലെടുത്തു. പിന്നീട് ബര്‍ദുബൈ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്.
യുഎഇയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു
ബ്രെത്ത്അനലൈസര്‍ പരിശോധനയില്‍ വലിയ അളവില്‍ ഇയാള്‍ മദ്യം കഴിച്ചിട്ടുള്ളതായി തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. പിന്നീട് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇയാളെ കസ്റ്റഡിയില്‍ വെയ്ക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസിലെ മറ്റ് നിയമ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കോടതിയിലേക്ക് കൈമാറി. വിചാരണ പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ ദിവസം കോടതി ഒരു മാസത്തെ ജയില്‍ ശിക്ഷയും ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കാനും ശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ