ഈജിപ്ത് പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശിക്കുന്നു

By Web TeamFirst Published Jun 26, 2022, 5:27 PM IST
Highlights

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കുമായി അബ്ദുല്‍ ഫത്താഹ്  കൂടിക്കാഴ്ച നടത്തും. വിവിധ പ്രാദേശിക അന്താരാഷ്ട്ര  വിഷയങ്ങള്‍  ഇരു നേതാക്കന്മാര്‍ ചര്‍ച്ച ചെയ്യും. 

മസ്‌കറ്റ്: ഈജിപ്ത് പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശിക്കുന്നു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നാളെ മസ്‌കറ്റിലെത്തുമെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്കുമായി അബ്ദുല്‍ ഫത്താഹ്  കൂടിക്കാഴ്ച നടത്തും. വിവിധ പ്രാദേശിക അന്താരാഷ്ട്ര  വിഷയങ്ങള്‍  ഇരു നേതാക്കന്മാര്‍ ചര്‍ച്ച ചെയ്യും. 

ഒമാന്‍ കടല്‍ തീരത്ത് ചരക്ക് കയറ്റിപ്പോയ ഉരു മുങ്ങി; 12 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ഈജിപ്തില്‍

ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഈജിപ്തില്‍. കെയ്‌റോ വിമാനത്താവളത്തിലെത്തിയ ഖത്തര്‍ അമീറിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ഫത്താ അല്‍ സിസി സ്വീകരിച്ചു. 

പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഇരു രാജ്യങ്ങള്‍ക്കും പൊതു താല്‍പ്പര്യമുള്ള മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങള്‍ ചര്‍ച്ചയാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അവസാനമായി ഈജിപ്ത് സന്ദര്‍ശിച്ചത് 2015ലാണ്. ദീര്‍ഘകാലമായുള്ള ഖത്തര്‍-ഈജിപ്ത് പ്രശ്‌നങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് അവസാനിച്ചത്. ഇതിന് ശേഷമുള്ള അമീറിന്റെ ആദ്യ ഈജിപ്ത് സന്ദര്‍ശനമാണിത്. 

മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി

അനധികൃത പുകയില വില്‍പ്പന; പ്രവാസിക്ക് 2,000 റിയാല്‍ പിഴ

മസ്‌കറ്റ്: ഒമാനില്‍ അനധികൃതമായി ച്യൂയിങ് പുകയില വില്‍പ്പന നടത്തിയ പ്രവാസി തൊഴിലാളിക്ക്  2,000 റിയാല്‍ പിഴ. വടക്കന്‍ ഒമാനിലെ ബര്‍ക്ക സ്റ്റേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഇയാളെ പിടികൂടിയത്.

പിടിയിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ച്യൂയിങ് പുകയിലെ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമംലഘനങ്ങള്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്. ഇത്തരത്തില്‍ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.

  

click me!