യുഎഇയില്‍ 1,722 പുതിയ കൊവിഡ് കേസുകള്‍ കൂടി, 1,572 പേര്‍ രോഗമുക്തരായി

By Web TeamFirst Published Jun 26, 2022, 6:17 PM IST
Highlights

പുതിയതായി നടത്തിയ 2,04,040 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,722 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന  1,572 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിയമലംഘനം പിടികൂടാന്‍ പുതിയ റഡാര്‍; യുഎഇയില്‍ മുന്നറിയിപ്പുമായി പൊലീസ്

പുതിയതായി നടത്തിയ 2,04,040 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,38,759 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  9,19,155 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,311 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍  17,293 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

announces 1,722 new cases, 1,572 recoveries and no deaths in last 24 hours pic.twitter.com/85lRp7YrKL

— WAM English (@WAMNEWS_ENG)

 

സുരക്ഷിത വേനല്‍ക്കാലം; മോഷണവും തീപിടിത്തവും തടയാന്‍ അബുദാബി പൊലീസിന്റെ ക്യാമ്പയിന്‍

അബുദാബി: വേനലവധിക്ക് ആളുകള്‍ വീടുകള്‍ അടച്ചിട്ട് യാത്ര പോകുന്ന പശ്ചാത്തലത്തില്‍ സേഫ് സമ്മര്‍ ക്യാമ്പയിനുമായി അബുദാബി പൊലീസ്. രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ബോധ്യപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 

അബുദാബിയിലെ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരം

വീടുകള്‍ ശരിയായ രീതിയില്‍ പൂട്ടുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായ പെട്ടികളിലോ ബാങ്കുകളിലോ സൂക്ഷിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വീടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. സംശയകരമായ ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ അപായ സൈറണ്‍ മുഴങ്ങുന്ന സംവിധാനവും വീടുകളില്‍ സ്ഥാപിക്കണം. പത്രങ്ങളും മറ്റും വരുത്തുന്നുണ്ടെങ്കില്‍ വീടുകളില്‍ ആളില്ലാത്ത പക്ഷം ഇവ വീടിന് പുറത്ത് കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ഇവ ദിവസേന എടുത്തു മാറ്റുന്നതിനായി അയല്‍ക്കാരെയോ ബന്ധുക്കളെയോ ഏര്‍പ്പെടുത്തണം. യാത്രകളെ കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുത്.

വേനല്‍ക്കാലം ആയതിനാല്‍ തീപിടിത്തം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വീടുകളില്‍ സ്വീകരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പുറത്തു പോകുമ്പോള്‍ എസിയും ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യണം. പാചകവാതക സിലിണ്ടറുകള്‍ ഓഫ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിലും കുറ്റകൃത്യങ്ങള്‍ അറിയിക്കാനും  999 എന്ന നമ്പരിലോ, അമന്‍ സേവനത്തിലൂടെ  8002626 എന്ന നമ്പരിലോ വിളിക്കുകയോ  2828 എന്ന നമ്പരില്‍ സന്ദേശം അയയ്ക്കുകയോ ചെയ്യണമെന്നും പൊലീസ് പറഞ്ഞു.  

click me!