യാചനാ വിരുദ്ധ കാമ്പയിൻ ശക്തം, സംഭാവനകൾ അം​ഗീകൃത ചാനലുകൾ വഴി മാത്രം നൽകണമെന്ന് ഷാർജ പോലീസ്

Published : Mar 06, 2025, 04:48 PM IST
യാചനാ വിരുദ്ധ കാമ്പയിൻ ശക്തം, സംഭാവനകൾ അം​ഗീകൃത ചാനലുകൾ വഴി മാത്രം നൽകണമെന്ന് ഷാർജ പോലീസ്

Synopsis

രാജ്യത്ത് നടക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്റെ ഭാ​ഗമായി നടത്തിയ ബോധവത്കരണത്തിലാണ് നിർദേശം നൽകിയത്.

ഷാർജ: റമദാനിൽ സംഭാവനകൾ അം​ഗീകൃത ചാനലുകൾ വഴി മാത്രം നൽകണമെന്ന് ഷാർജ പോലീസിന്റെ നിർദേശം. രാജ്യത്ത് നടക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്റെ ഭാ​ഗമായി നടത്തിയ ബോധവത്കരണത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. റമദാൻ മാസത്തിൽ സമൂഹത്തിന്റെ കാരുണ്യവും ഔദാര്യവും മുതലെടുത്ത് പണം സമ്പാദിക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ടെന്നും ഈ പുണ്യ മാസത്തിൽ ഭിക്ഷാടനം പ്രത്യേകമായ പ്രശ്നമായി മാറുന്നുണ്ടെന്നും സുരക്ഷ മാധ്യമ വിഭാ​ഗം ഡയറക്ടർ കേണൽ ഡോ.മുഹമ്മദ് ബാത്തി അൽ ഹജരി പറഞ്ഞു.

രാജ്യത്ത് യാചനാവിരുദ്ധ കാമ്പയിൻ വിജയകരമായി മുന്നോട്ട് പോകുകയാണ്. കാമ്പയിൻ ചെറിയ പെരുന്നാൾ ദിവസം വരെയും തുടരും. ഭിക്ഷാടനം പോലുള്ള അനധികൃത പ്രവൃത്തികൾ തടയാനായി പള്ളികളുടെയും മറ്റും ഭാ​ഗങ്ങളിൽ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ടെന്നും പിടികൂടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കേണൽ അൽ ഹജരി വ്യക്തമാക്കി. ഭിക്ഷാടനം ശ്രദ്ധയിൽപ്പെടുന്നവർ 901 എന്ന നമ്പറിലോ പോലീസ് ഐയിലോ ഇ-ക്രൈം പ്ലാറ്റ്ഫോമിലോ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.

read more: 1500 റിയാൽ ശമ്പളവും ട്രിപ്പ് അലവൻസും, വിസക്കായി ഏജന്‍റ് വാങ്ങിയത് 1,30,000 രൂപ; പക്ഷേ പിന്നീട് നടന്നത് വൻ ചതി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ