
ദുബൈ: അറബ് പ്രതിഭകള്‍ക്കായി(Arab geniuses) വന്‍ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum). ഭൗതികശാസ്ത്രം, ഗണിതം, കോഡിങ്, ഗവേഷണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളിലെ ആയിരം അറബ് പ്രതിഭകളെ സഹായിക്കുന്നതാണ് പദ്ധതി. മാനവ നാഗരികതയുടെ ചരിത്രത്തില്‍ അറബ് ലോകം നല്‍കിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ശൈഖ് മുഹമ്മദ് അധികാരമേറ്റതിന്റെ 16-ാം വാര്‍ഷിക ആഘോഷിക്കുന്ന ജനുവരി നാലിനാണ് 'ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് ഫണ്ട്' എന്ന് പേരിട്ട പദ്ധതിയുടെ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. സ്ഥാനാരോഹണ ദിനം അടയാളപ്പെടുത്താന്‍ എല്ലാ വര്‍ഷവും അദ്ദേഹം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. 10 കോടി ദിര്‍ഹം വകയിരുത്തിയ പദ്ധതിയില്‍ യുഎഇയ്ക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങളിലുമുള്ള പ്രതിഭകളെ സഹായിക്കും.
ദുബൈ: യുഎഇയില്‍ ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക് (Golden visa holders) ഡ്രൈവിങ് ലൈസന്‍സ് (Driving Licence) എടുക്കാന്‍ ക്ലാസുകള്‍ ആവശ്യമില്ലെന്ന് ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി (Dubai Road Transport Authority). സ്വന്തം രാജ്യത്തെ അംഗീകൃത ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍ അത് ഹാജരാക്കി നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും (Knowledge test and Road test) പാസായാല്‍ ലൈസന്‍സ് ലഭിക്കുമെന്ന് ദുബൈ ആര്‍.ടി.എ ട്വീറ്റ് ചെയ്‍തു.
ഗോള്‍ഡന്‍ വിസയുള്ളവര്‍ തങ്ങളുടെ എമിറേറ്റ്സ് ഐഡിയും നേരത്തെയുള്ള സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സിന്റെ കോപ്പിയുമാണ് നല്‍കേണ്ടത്. തുടര്‍ന്ന് നോളജ് ടെസ്റ്റും റോഡ് ടെസ്റ്റുകളും പൂര്‍ത്തിയാക്കി ലൈസന്‍സ് സ്വന്തമാക്കാനാവും. മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിനോടകം യുഎഇയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ