
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതിയ കൊവിഡ്(covid 19) കേസുകള്‍ 2500 കവിഞ്ഞു. 24 മണിക്കൂറിനിടെ 2585 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 375 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 121,722 വിഡ് പി.സി.ആര്‍ പരിശോധനയാണ് നടത്തിയത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 562,437 ആയി. ആകെ രോഗമുക്തി കേസുകള്‍ 543,129 ആണ്. ആകെ മരണസംഖ്യ 8,883 ആയി.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,425 ആയി ഉയര്‍ന്നു. ഇതില്‍ 96 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 51,622,118 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,058,127 എണ്ണം ആദ്യ ഡോസ് ആണ്. 23,251,135 എണ്ണം സെക്കന്‍ഡ് ഡോസും. 3,312,856 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യതലസ്ഥാനമായ റിയാദിലാണ് പ്രതിദിനരോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. റിയാദില്‍ മാത്രം 799 പേര്‍ക്കാണ് പുതുതായി അസുഖം സ്ഥിരീകരിച്ചത്. ജിദ്ദയാണ് രണ്ടാം സ്ഥാനത്ത് (512). മക്കയില്‍ 378 ഉം, മദീനയില്‍ 115 ഉം, ഹുഫൂഫില്‍ 109 ഉം ദമ്മാമില്‍ 107 ഉം മറ്റിടങ്ങളില്‍ അമ്പതില്‍ താഴെയുമാണ് പുതിയ രോഗികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ