
കുവൈത്ത് സിറ്റി: ലിംഗസമത്വത്തിലേക്കുള്ള ചരിത്രപരമായ നീക്കത്തിൽ കുവൈത്ത് പീനൽ കോഡിലെ 153-ാം വകുപ്പ് ഔദ്യോഗികമായി റദ്ദാക്കി. വ്യഭിചാരത്തിൽ പിടിക്കപ്പെടുന്ന സ്ത്രീകളെ പുരുഷ ബന്ധുക്കൾ കൊലപ്പെടുത്തിയാൽ അവർക്ക് കുറഞ്ഞ ശിക്ഷ നൽകുന്ന നിയമത്തിനാണ് മാറ്റം വരുന്നത്. മറ്റൊരു പ്രധാന നിയമ പരിഷ്കരണത്തിൽ, ബാലവിവാഹം തടയുന്നതിനും അന്താരാഷ്ട്ര ബാല സംരക്ഷണ നിയമങ്ങളുമായി യോജിക്കുന്നതിനും പെൺകുട്ടികൾക്ക് വ്യക്തിപരമായ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുന്നതിനും കുവൈത്ത് നിയമപരമായ ഏറ്റവും കുറഞ്ഞ വിവാഹ പ്രായം 16-ൽ നിന്ന് 18 ആയി ഉയർത്തി. ഈ രണ്ട് ഉത്തരവുകളും ഞായറാഴ്ച ദേശീയ ഗസറ്റായ കുവൈറ്റ് അൽ യൗമിൽ പ്രസിദ്ധീകരിച്ചു.
പുതിയ ഉത്തരവിൽ ഏതെങ്കിലും കക്ഷി 18 വയസ്സിന് താഴെയാണെങ്കിൽ വിവാഹ കരാറുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നു. "ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് കുടുംബത്തിന്റെയും മാതൃത്വത്തിന്റെയും ബാല്യത്തിന്റെയും സംരക്ഷണം" ഉറപ്പുനൽകുന്ന കുവൈറ്റിന്റെ ഭരണഘടനയ്ക്ക് അനുസൃതമായാണ് തീരുമാനം. ഭാര്യമാരെയോ അമ്മമാരെയോ പെൺമക്കളെയോ സഹോദരിമാരെയോ "അനധികൃത" ബന്ധത്തിൽ പിടിക്കപ്പെട്ടാൽ അവരെ കൊലപ്പെടുത്തുന്ന പുരുഷന്മാർക്ക് കുറഞ്ഞ ശിക്ഷ (പരമാവധി മൂന്ന് വർഷം അല്ലെങ്കിൽ ചെറിയ പിഴ) ആർട്ടിക്കിൾ 153 വ്യവസ്ഥ ചെയ്തിരുന്നു, ഈ നിയമമാണ് റദ്ദാക്കിയത്.
Read Also - പള്ളികളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതിയ എക്സിറ്റ് പെർമിറ്റ് നിയന്ത്രണങ്ങൾ
കുവൈത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ഒരു പ്രധാന നാഴികക്കല്ലായി ഈ പരിഷ്കരണം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വനിതാ അവകാശ പ്രവർത്തകയും അബൊളീഷ് 153 സംരംഭത്തിന്റെ സഹസ്ഥാപകയുമായ അലനൂദ് അൽഷാരെഖ്, റദ്ദാക്കലിൽ ആശ്വാസവും നന്ദിയും രേഖപ്പെടുത്തി, അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹിനും ഈ അനീതി അവസാനിപ്പിക്കാൻ സംഭാവന നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ