
ദുബൈ: പ്രവാസ ലോകത്ത് പാട്ടിന്‍റെ വിരുന്നൊരുക്കി 'സിങ് വിത് എ സ്റ്റാര്‍' സംഗീത സായാഹ്നം. പ്രവാസി പാട്ടുകാര്‍ക്ക് അമൃത സുരേഷിനൊപ്പം പാട്ടുപാടാന്‍ അവസരമൊരുക്കി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. യുഎഇയിലെ തെരഞ്ഞെടുക്കപ്പെട്ട 14 പാട്ടുകാര്‍ക്കാണ് 'സിങ് വിത് എ സ്റ്റാര്‍' പരിപാടിയില്‍ അവസരം ലഭിച്ചത്. ദെ്യറ സിറ്റി സെന്‍ററിലായിരുന്നു സംഗീത സായാഹ്നം.
ഒക്ടോബർ 22-ന് വൈകീട്ട് 7 മണി മുതൽ 8.30 വരെയാണ് കരോക്കെ സംഗീത സന്ധ്യ അരങ്ങേറിയത്. പ്രവാസ ലോകത്തെ ഗായകര്‍ അമൃത സുരേഷിനൊപ്പം പാടി തകര്‍ത്തപ്പോള്‍ കണ്ടുനിന്ന ആസ്വാദകര്‍ക്കും പാടാനുള്ള അവസരം ലഭിച്ചു. സംഗീത സായാഹ്നത്തിന് മേമ്പൊടിയായി ഫിലിം ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം, റേഡിയോ ഏഷ്യയും ദെ്യറ സിറ്റി സെന്‍ററുമായി സഹകരിച്ചാണ് സംഗീത സായാഹ്നമൊരുക്കിയത്. രണ്ടു മണിക്കൂറോളം പ്രവാസി സംഗീത ആസ്വാദകര്‍ക്ക് മികച്ച അനുഭവം സമ്മാനിച്ചാണ് 'സിങ് വിത് എ സ്റ്റാര്‍' അവസാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam