യമനിൽ നിന്നും മക്കയിലേക്ക് ആറ് കുട്ടികളെ കടത്തി, ഭിക്ഷാടനത്തിന് ചൂഷണം, സൗദി അറേബ്യയില്‍ രണ്ട് പേർ പിടിയിലായി

Published : Mar 18, 2025, 12:51 PM IST
യമനിൽ നിന്നും മക്കയിലേക്ക് ആറ് കുട്ടികളെ കടത്തി, ഭിക്ഷാടനത്തിന് ചൂഷണം,  സൗദി അറേബ്യയില്‍ രണ്ട് പേർ പിടിയിലായി

Synopsis

യമനി പൗരന്മാരായ ഒരു സ്ത്രീയെയും പുരുഷനെയുമാണ് പിടികൂടിയത്

മക്ക: മക്കയിൽ ഭിക്ഷാടനം നടത്തുന്നതിനായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന രണ്ട് പേർ പിടിയിൽ. യമനി പൗരന്മാരായ ഒരു സ്ത്രീയെയും പുരുഷനെയുമാണ് പിടികൂടിയത്. ഇവർ മക്കയിൽ ഭിക്ഷാടനം നടത്തുന്നതിനായി ആറ് കുട്ടികളെയാണ് ചൂഷണം ചെയ്തത്. മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഇവർക്കെതിരെ കേസ് ഫയൽ ചെയ്തതായി അധികൃതർ അറിയിച്ചു. മക്ക പ്രാദേശിക പോലീസിന്റെയും മനുഷ്യക്കടത്ത് തടയുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ജനറൽ ഡിപ്പാർട്ട്മെന്റിന്റെയും നേതൃത്വത്തിൽ ഭിക്ഷാടകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ നടന്നുവരികയായിരുന്നു. ഇതിന്റെ ഭാ​ഗമായാണ് അറസ്റ്റ്. 

മക്കയിലെ പ്രധാനപ്പെട്ട റോഡുകളിലും പൊതു ഇടങ്ങളിലും ഭിക്ഷാടനം നടത്തുന്നതിനായി പ്രതികൾ ഈ കുട്ടികളെ ചൂഷണം ചെയ്തിരുന്നുവെന്ന് മക്ക പോലീസ് അറിയിച്ചു. ആറ് കുട്ടികളും യമനിൽ നിന്നുള്ളവരാണ്. പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു. ചൂഷണം ചെയ്യപ്പെട്ട കുട്ടികൾക്ക് ആവശ്യമായ മാനുഷിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായും സുരക്ഷാ അധികൃതർ പറഞ്ഞു. മക്കയിൽ യാചനാവിരുദ്ധ കാമ്പയിനുകൾ വിജയകരമായി നടന്നുവരികയാണ്.  

read more: ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ നേരിയ മഴ, കാലാവസ്ഥ മുന്നറിയിപ്പ്  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രൈം ത്രില്ലര്‍ പോലെ, ചികിത്സ ആവശ്യപ്പെട്ടെത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു; ദുരൂഹത, കുവൈത്തിൽ അന്വേഷണം
ഇന്ത്യ-സൗദി യാത്രക്കാർക്ക് സന്തോഷവാ‍ർത്ത, എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു, കോഡ്ഷെയർ കരാറിൽ ഒപ്പുവച്ചു