Covid Report in Saudi Arabia : സൗദി അറേബ്യയിൽ ആശ്വാസം; പുതിയ കൊവിഡ് കേസുകളിൽ നേരിയ കുറവ്

By Web TeamFirst Published Jan 8, 2022, 10:03 PM IST
Highlights

സൗദി അറേബ്യയിൽ 3068 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 793 പേര്‍ സുഖം പ്രാപിച്ചു.രണ്ട് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‍തു.

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ആശ്വാസം പകർന്ന് പുതിയ കൊവിഡ് കേസുകളിൽ (New covid cases) നേരിയ കുറവ്. 24 മണിക്കൂറിനിടെ 3068 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗമുക്തി നിരക്ക് (Recovery rates) ഉയർന്നു. നിലവിലെ രോഗികളിൽ 793 പേർ സുഖം പ്രാപിച്ചു. രോഗബാധിതരിൽ രണ്ടുപേർ മരിച്ചതായും (Covid death) സൗദി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 125,292 കോവിഡ് പി.സി.ആർ പരിശോധനയാണ് നടത്തിയത്. 

ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 575,293 ആയി. ആകെ രോഗമുക്തി കേസുകൾ 545,771 ആണ്. ആകെ മരണസംഖ്യ 8,892 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20,630 ആയി ഉയർന്നു. ഇതിൽ 134 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 52,413,363 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,099,510 എണ്ണം ആദ്യ ഡോസ് ആണ്. 23,318,222 എണ്ണം സെക്കൻഡ് ഡോസും. 3,995,631 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യതലസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. റിയാദ് - 842, ജിദ്ദ - 677, മക്ക - 362, ഹുഫൂഫ് - 109, മദീന - 104, ദമ്മാം - 101 എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ. 

click me!