ഖത്തറിൽ ഇനി ഈത്തപ്പഴ മേള, സൂഖ്‌ വാഖിഫിൽ ജൂലൈ 24 മുതൽ ഓഗസ്റ്റ് ഏഴ് വരെ

Published : Jul 17, 2025, 05:20 PM ISTUpdated : Jul 17, 2025, 05:22 PM IST
souq waqif dates festival

Synopsis

സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വില്പനയുമായെത്തുന്ന മേള നടക്കുക. 

ദോഹ: ഖത്തറിന്‍റെ പ്രാദേശികവും സമ്പന്നവുമായ കാർഷിക പൈതൃകം വിളിച്ചോതുന്ന സൂഖ് വാഖിഫ് ഈത്തപ്പഴ മേളയുടെ പത്താമത് പതിപ്പ് ജൂലൈ 24 മുതൽ ഓഗസ്റ്റ് ഏഴ് വരെ നടക്കും. സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിലാണ് വിവിധ ഇനം ഈത്തപ്പഴങ്ങളുടെ പ്രദർശനവും വില്പനയുമായെത്തുന്ന മേള നടക്കുക. പ്രാദേശിക കർഷകരെ പിന്തുണക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മേള, ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വ്യത്യസ്ത ഇനങ്ങളിലുള്ള ഈത്തപ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദർശനം കൂടിയാണ്.

സന്ദർശകർക്ക് പ്രാദേശികമായി ഉല്പാദിപ്പിച്ച വിവിധ ഇനം ഈത്തപ്പഴങ്ങൾ ആസ്വദിക്കാനും കർഷകരുമായി ഇടപഴകാനും പരമ്പരാഗത കൃഷി രീതികളെക്കുറിച്ച് മനസ്സിലാക്കാനും മേളയിൽ സൗകര്യമുണ്ടാകും. ഹലാവി, മസാഫത്തി, മെഡ്‌ജൂൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഈത്തപ്പഴ ഇനങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. വിവിധ ഈത്തപ്പഴ ഇനങ്ങൾക്ക് പുറമെ, ഈത്തപ്പഴം കൊണ്ടുണ്ടാക്കിയ കേക്കുകൾ, ജാമുകൾ, ജ്യൂസുകൾ, അച്ചാറുകൾ, ഐസ്ക്രീം തുടങ്ങി വിവിധ തരം ഉത്പന്നങ്ങളും പ്രദർശനത്തിൽ ഉണ്ടാവും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ