
കുവൈത്ത് സിറ്റി: ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും. ഈ കാലാവസ്ഥ മാറ്റം ഹമീം സീസണിൻ്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഏപ്രിൽ രണ്ട് വരെ തുടരും.
കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പേരുകേട്ട വാർഷിക സീസണുകളിൽ ഒന്നാണ് അൽ ഹമീം. അസ്ഥിരമായ അന്തരീക്ഷമാണ് ഈ സീസണിന്റെ പ്രത്യേകത. തണുപ്പ്, ചൂട്, മഴ എന്നിങ്ങനെ കാലാവസ്ഥകൾ മാറിമാറി വരും. പൊടി നിറഞ്ഞ അന്തരീക്ഷവും ഈ സീസണിന്റെ പ്രത്യേകതയാണ്. വസന്തകാലവും ശൈത്യകാലവും കൂടിക്കലർന്ന അവസ്ഥയാണ് ഉണ്ടാകുക. ചിലപ്പോൾ പൊടി ഉയരുകയും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
read more: സ്ത്രീകൾ ജീവിതത്തിന്റെ രഹസ്യമാണ്, അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആശംസകളുമായി യുഎഇ ഭരണാധികാരികൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ