
കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്‍കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയിരുന്നു. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും അപ്ഡേറ്റ് ആയിരിക്കേണ്ടതിൻ്റെ പ്രാധാന്യവും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
രാജ്യത്ത് ഇടയ്ക്കിടെ പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ മുൻകരുതലുകൾ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റങ്ങൾ അനുഭവിക്കുന്നതിനാൽ അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ആസ്ത്മ, അലർജി അല്ലെങ്കിൽ ദുർബലമായ രോഗപ്രതിരോധ ശേഷി ഉള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
read more: കുവൈത്തിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി
അതോടൊപ്പം ഇന്ന് മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യത്താൽ താപനിലയിലും പൊടിയിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ