Asianet News MalayalamAsianet News Malayalam

ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍

നിരവധി കടകളില്‍ നിന്ന് ഇവര്‍ പണവും മറ്റ് സാധനങ്ങളും കൊള്ളയടിച്ചതായി നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു.

Two arrested for theft from shops in Oman
Author
First Published Sep 11, 2022, 7:07 PM IST

മസ്‍കത്ത്: ഒമാനില്‍ നിരവധി കടകളില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി കടകളില്‍ നിന്ന് ഇവര്‍ പണവും മറ്റ് സാധനങ്ങളും കൊള്ളയടിച്ചതായി നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. രണ്ട് പേര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

അതേസമയം ഒമാനില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നു തന്നെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

قيادة شرطة محافظة شمال الباطنة تضبط شخصين بتهمة التخريب والسرقة من عدة مركبات، وتستكمل بحقهما الإجراءات القانونية.#شرطة_عمان_السلطانية

— شرطة عُمان السلطانية (@RoyalOmanPolice) September 11, 2022

പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകള്‍ പിടികൂടി

പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടി

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 

സീബ്, മത്ര വിലായത്തുകളിലെ പ്രവാസികളുടെ രണ്ട് താമസസ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

Follow Us:
Download App:
  • android
  • ios