കൊടുംചൂടില്‍ 'വിയര്‍ത്ത്' യുഎഇ; താപനില 50 ഡിഗ്രിയിലേക്ക്

Published : Jun 19, 2022, 12:42 PM IST
കൊടുംചൂടില്‍ 'വിയര്‍ത്ത്' യുഎഇ; താപനില 50 ഡിഗ്രിയിലേക്ക്

Synopsis

ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്.

അബുദാബി: അബുദാബി യുഎഇയില്‍ ചൂട് ഉയരുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയിരിക്കുകയാണ്.

ശനിയാഴ്ച 49.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. അല്‍ ഐനിലെ സെയ്ഹാനിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളില്‍ 48 ഡിഗ്രിയായിരുന്നു ഇന്നലെ അനുഭവപ്പെട്ട കൂടിയ താപനില. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അല്‍ ഐനിലാണ് ഏറ്റവും ഉയര്‍ന്ന താപനില (51.8) രേഖപ്പെടുത്തിയത്. 

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യും; ലഗേജും എടുക്കും

ദുബൈ: എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് അധികൃതര്‍ വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്തു തരും. രേഖകളും ബാഗുകളും പരിശോധിക്കുകയും ബോര്‍ഡിങ് പാസ് തരികയും ചെയ്യും. തിരിച്ചു പോകുമ്പോള്‍ ലഗേജ് അവരുടെ വാഹനത്തില്‍ കൊണ്ടു പോകുകയും ചെയ്യും. 

ദുബൈയിലും ഷാര്‍ജയിലും താമസിക്കുന്ന യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വിമാനത്തില്‍ കയറുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് എത്തിയാല്‍ മതി. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള വാഹന സൗകര്യവും കമ്പനി നല്‍കും. യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പെങ്കിലും ഹോം ചെക്ക് ഇന്‍ ബുക്ക് ചെയ്യണം. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. 

യുഎഇയിലെ പകുതിയോളം കമ്പനികളും ഇത്തവണ ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്

 യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴി

ദുബൈ: യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി മുതല്‍ ഓണ്‍ലൈനായും നേടാം. പെര്‍മിറ്റ് ലഭിക്കാന്‍ ആര്‍ടിഎ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓണ്‍ലൈന്‍ തിയറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാണ് പെര്‍മിറ്റ് ലഭിക്കുക. 

പരീക്ഷയില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയാലേ വിജയിക്കുകയുള്ളൂ. വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇ സ്‌കൂട്ടര്‍ സുരക്ഷാ നിയമങ്ങള്‍ വിശദമാക്കുന്ന റൈഡര്‍മാര്‍ക്കുള്ള മാനുവലും സഹായകരമാണ്. വെബ്‌സൈറ്റ് - 
https://www.rta.ae/wps/portal/rta/ae/home/promotion/rta-esccoter?lang=ar.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി