സൗദി അറേബ്യയില്‍ പലയിടങ്ങളിലും ചൂട് ഉയരുന്നു; 46 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

By Web TeamFirst Published Jun 30, 2022, 11:34 PM IST
Highlights

46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്.

റിയാദ്: സൗദി അറേബ്യയുടെ പല മേഖലകളിലും ചൂട് വര്‍ധിക്കുകയാണെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദമ്മാം, അല്‍അഹ്‌സ, ഹഫര്‍ അല്‍ബാത്വിന്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

46 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് അബഹയിലാണ്. വ്യാഴാഴ്ച 20 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. മക്ക, റിയാദ്, വാദി ദവാസിര്‍, റഫ, അല്‍ ഖര്‍ജ് എന്നിവിടങ്ങളില്‍ 43 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അല്‍ബഹ, അല്‍ ഖുറയാത്ത് എന്നിവിടങ്ങളില്‍ 22 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. 

യൂറോപ്പിനേക്കാൾ കൂടുതൽ വനിതാ ടെക് സ്റ്റാർട്ടപ്പ് സംരംഭകർ സൗദി അറേബ്യയിലെന്ന് പഠനം

യുഎഇ ചുട്ടുപൊള്ളുന്നു; ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു

അബുദാബി: യുഎഇയില്‍ താപനില ഉയരുന്നത് തുടരുന്നു. ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസ് മറികടന്നത്.

നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ  5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎം പുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

click me!