
റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. റിയാദിന്റെ കിഴ്കന്‍ പ്രദേശങ്ങള്‍, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി വരെയായിരിക്കും.
ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും പരമാവധി താപനില 47 ഡിഗ്രി സെല്‍ഷ്യസിനും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മദീനയിലെയും യാംബുവിന്റെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ ചൂട് ഉയരും. താപനില 47 ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.
കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 10,401 നിയമലംഘകര്‍
ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും
ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി 'സിമൂം' എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും.
അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റുകളില്‍ ഒന്നാണിത്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ഹാനികരമാണ്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്.
ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്ക് ഐ.ബി.എം പരിശീലനം നല്‍കും
റിയാദില്‍ വ്യാപാര കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം
റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ ഒരു വ്യാപാര കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം. അല്‍ഫൈഹാ ഡിസ്ട്രിക്ടില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തിങ്കളാഴ്ച്ച അഗ്‌നിബാധ ഉണ്ടായത്. കെട്ടിടത്തില്‍ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ച മുറിയിലാണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്.
വൈകാതെ കൂടൂതല്‍ സ്ഥലത്തേക്ക് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ