എട്ട് സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്ക മേഖലയിലെ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റിയാദ്: ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് ഐ.ബി.എം പരിശീലനം നല്‍കും. യു.എസ് പ്രസഡിന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ഐ.ടി ഭീമന്‍ ഇന്റര്‍നാഷനല്‍ ബിസിനസ് മെഷീന്‍ (ഐ.ബി.എം) സൗദി വിവരസാങ്കേതിക വിദ്യ അതോറിറ്റി കരാര്‍ ഒപ്പിട്ടത്.

എട്ട് സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്ക മേഖലയിലെ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഡെപ്യൂട്ടി മന്ത്രി ഇസ്സാം അല്‍തുക്കൈര്‍, ഐ.ബി.എം സൗദി ജനറല്‍ മാനേജര്‍ ഫഹദ് അല്‍അനസി എന്നിവരാണ് കരാര്‍ ഒപ്പുവെച്ചത്.

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവത്കരണം

നാലാം വ്യാവസായിക വിപ്ലവത്തിലേക്കുള്ള സൗദി അറേബ്യയുടെ നിക്ഷേപ കേന്ദ്രീകൃത ലക്ഷ്യവുമായി ബന്ധിപ്പിക്കുന്നതാണ് കരാറെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പരിശീലനത്തിന് കീഴില്‍ വരുന്ന മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിങ്ങും സൈബര്‍ സുരക്ഷയും ഗവേഷണവും സോഫ്റ്റ്വെയര്‍ ഡവലപ്പിങ്ങും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഉള്‍പ്പെടുന്നു.

(ഫോട്ടോ: ലക്ഷത്തിലേറെ സൗദി യുവതീയുവാക്കള്‍ക്ക് ഡിജിറ്റല്‍ രംഗത്ത് പരിശീലനം നല്‍കുന്നതിനുള്ള കരാറില്‍ സൗദി ഡെപ്യൂട്ടി മന്ത്രി ഇസ്സാം അല്‍തുക്കൈര്‍, ഐ.ബി.എം സൗദി ജനറല്‍ മാനേജര്‍ ഫഹദ് അല്‍അനസി എന്നിവര്‍ ഒപ്പുവെക്കുന്നു)

സൗദിയിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 'നീറ്റ്' പരീക്ഷയെഴുതി

റിയാദ്: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് സൗദിയിലെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എഴുതി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സൗദിയിലും ഒരു പരീക്ഷ കേന്ദ്രം അനുവദിച്ചു കിട്ടിയത്. അതിന്റെ ആഹ്ലാദത്തിലാണ് കുട്ടികളും രക്ഷിതാക്കളും. സൗദിയിലെ ഏക പരീക്ഷാകേന്ദ്രം റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് പരീക്ഷ നടന്നത്.

രാജ്യത്തെ നൂറുകണക്കിന് മെഡിക്കല്‍, ഡെന്റല്‍, ആയുഷ് കോഴ്‌സുകളിലേക്കും കാര്‍ഷിക സര്‍വകലാശാലയും വെറ്റിറിനറി യൂനിവേഴ്‌സിറ്റിയുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിന് ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയില്‍ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാണ്.

സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത 304 വിദ്യാര്‍ഥികളില്‍ 288 പേര്‍ പരീക്ഷ എഴുതി. 227 പെണ്‍കുട്ടികളും 77 ആണ്‍കുട്ടികളുമാണ് രജിസ്റ്റര്‍ ചെയ്തത്. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ 28 അധ്യാപകരായിരുന്നു പരീക്ഷയുടെ മേല്‍നോട്ടം. റിയാദില്‍ നിന്നടക്കം സൗദിയുടെ വിവധ ഭാഗങ്ങളില്‍ നിന്നാണ് കുട്ടികള്‍ എത്തിച്ചേര്‍ന്നത്.