നടുറോഡില്‍ കൂട്ടത്തല്ല്; വീഡിയോ പ്രചരിച്ചതോടെ 10 പ്രവാസികള്‍ പിടിയില്‍

Published : Oct 09, 2022, 04:47 PM ISTUpdated : Oct 09, 2022, 06:18 PM IST
നടുറോഡില്‍ കൂട്ടത്തല്ല്; വീഡിയോ പ്രചരിച്ചതോടെ 10 പ്രവാസികള്‍ പിടിയില്‍

Synopsis

ഒരു കടയ്ക്ക് മുമ്പില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അടിപിടിക്കിടെ ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.

റിയാദ്: സൗദി അറേബ്യയില്‍ റോഡില്‍ സംഘര്‍ഷം. 10 പ്രവാസികളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ഹഫര്‍ അല്‍ ബത്തിന്‍ ഗവര്‍ണറേറ്റ് പൊലീസാണ് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടിയത്. പിടിയിലായ എല്ലാവരും ബംഗ്ലാദേശ് സ്വദേശികളാണ്. ഒരു കടയ്ക്ക് മുമ്പില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അടിപിടിക്കിടെ ഒരാളുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തിന്റെ കാരണമോ സമയമോ വ്യകതമല്ല. അടുത്തിടെ സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

Read More: കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ റെയ്ഡ്; മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തു

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് സംഘര്‍ഷത്തിലേര്‍പ്പെട്ട എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗദി പൗരന്മാരാണ് അറസ്റ്റിലായത്. ഈ മാസം ഇത്തരത്തിലുള്ള രണ്ടാമത്തെ അറസ്റ്റാണിത്.അല്‍ നൈരിയ പ്രവിശ്യയിലെ പൊതുസ്ഥലത്താണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് വ്യക്തമാക്കി.

സൗദിയിലെ ഒരു പാര്‍ക്കില്‍ കാല്‍നടയാത്രക്കാരെ ശല്യം ചെയ്ത 17 പേരെയും പൊലീസ് പിടികൂടിയിരുന്നു. പൗരന്മാരും താമസക്കാരും ഉള്‍പ്പെടെയാണ് പിടിയിലായത്. ഹഫ് ര്‍ അല്‍ ബാതിന്‍ പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികള്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനങ്ങളില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Read More-  ഖത്തറില്‍ സ്‍കൂളുകളുടെയും ഓഫീസുകളുടെയും പ്രവൃത്തി സമയം കുറച്ചു; ഓഫീസുകളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

40 വ‍ർഷം മുൻപ് കാണാതായ പൈലറ്റിനായുള്ള തെരച്ചിൽ, ലെബനോനിൽ വലിയ ആക്രമണം നടത്തി ഇസ്രയേൽ, ശ്മശാനങ്ങളിലും തെരച്ചിൽ
സമാധാന സമീപനം അമേരിക്ക നശിപ്പിച്ചു, അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലെന്ന് അലി ലറിജാനി