തടവുകാര്‍ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള ഡേറ്റാ കാര്‍ഡുകള്‍, ചാര്‍ജറുകള്‍, ഇയര്‍ഫോണുകള്‍, പല തരം ആയുധങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധനയില്‍ കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്തിലെ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ തടവുകാരില്‍ നിന്ന് പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അബ്ദുല്‍ ലത്തീഫ് അല്‍ ബര്‍ജാസാണ് പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
തടവുകാര്‍ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള ഡേറ്റാ കാര്‍ഡുകള്‍, ചാര്‍ജറുകള്‍, ഇയര്‍ഫോണുകള്‍, പല തരം ആയുധങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധനയില്‍ കണ്ടെത്തി. പരിശോധന നടത്തുന്നതിന്റെയും പിടിച്ചെടുത്ത സാധനങ്ങളുടെയും വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്.
Read also: പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പിടിയില്‍
