
റിയാദ്: മാധ്യമ പ്രവർത്തകൻ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ടർക്കിഷ് മാധ്യമ പ്രവർത്തകരുടെ പുസ്തകം. ആസൂത്രിതമായി സൗദി ഭരണകൂടം ഖഷോഗിയെ വകവരുത്തുയായിരുന്നെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ.
ഡിപ്ലോമാറ്റിക് അട്രോസിറ്റി, ദ ഡാർക്ക് സീക്രട്ട് ഓഫ് ഗഷോഗ്ഗിസ് മർഡർ എന്ന പുസ്തകത്തിലാണ് സൗദിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകൾ ഉള്ളത്. ഈ വർഷം ഒക്ടോബർ 2നാണ് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ച് ഖഗോഷിയെ കാണാതാകുന്നത്. പ്രത്യേക പരിശീലനം കിട്ടിയ 15 അംഗ സംഘമാണ് ആസൂത്രണം പിഴയ്ക്കാതെ കൊലപാതകം പൂർത്തിയാക്കിയതെന്ന് പുസ്തകം പറയുന്നു.
സുരക്ഷാ ജീവനക്കാരെന്ന് വ്യാജേനെ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ ഉണ്ടായിരുന്ന സയ്യിദ് മുഅയ്യദ് അൽ ഖർനി.മുഫ്‍ലിഷ് ഷയാ അൽ മസ്‍ലഹ് സൗദി ഇന്‍റലിജൻസ് ഉദ്യോഗസ്ഥരെന്നാണ് പുസ്തകത്തിലെ വെളിപ്പെടുത്തൽ. അവരുടെ പേരു സഹിതമാണ് വെളിപ്പെടുത്തൽ. പുസ്തകത്തിൽ പേര് പരാമർശിക്കപ്പെട്ട മറ്റൊരാൾ ഇസ്താംബൂളിലെ സൗദി ഏജന്‍റ് അഹ്മദ് അബ്ദുല്ല അൽ മുസൈനിയാണ്. കൊലപാതക ശേഷം മൃതദേഹം വിദഗ്ധമായി നശിപ്പിക്കുകയായിരുന്നു ഇവരുടെ ദൗത്യമെന്നും ദി ഡിപ്ലോമാറ്റിക് അട്രോസിറ്റി. ദ ഡാർക്ക് സീക്രട്ട് ഓഫ് ഗഷോഗ്ഗിസ് മർഡർ ആരോപിക്കുന്നു.
ഖഷോഗിയുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ലെന്നത് വ്യക്തമായ ആസൂത്രണം നടന്നു എന്നതിന് തെളിവുമാണെന്നാണ് ആരോപണം. സൗദി രാജകുമാരൻ മുഹമ്മദ് ഇബ്നു സൽമാന്‍റെ നിർദേശ പ്രകാരമാണ് കൊലപാതകം എന്ന ആക്ഷേപങ്ങൾ ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. അതേ സമയം പുസ്തകത്തോട് സൗദി സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam