
ദുബൈ: കളഞ്ഞു കിട്ടിയ പണവും ആഭരണങ്ങളും തിരിച്ചേൽപ്പിച്ച പ്രവാസികൾക്ക് ദുബൈ പോലീസിന്റെ ആദരം. മുഹമ്മദ് അസാം, സയീദ് അഹമ്മദ് എന്നീ രണ്ട് പ്രവാസി താമസക്കാരാണ് ദുബൈ പോലീസിൽ നിന്നും പ്രശംസാ പത്രം ഏറ്റുവാങ്ങിയത്. നായിഫ് പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിൽ നിന്നുമാണ് ഇരുവർക്കും ആഭരണങ്ങളും പണവും വീണുകിട്ടിയത്. ഉടമകളെ തിരഞ്ഞെങ്കിലും ലഭിക്കാത്തതിനാൽ ഇത് നേരെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
മുഹമ്മദ് അസാമിന്റെയും സയീദ് അഹമ്മദിന്റെയും സത്യസന്ധതയ്ക്കും തീർത്തും ഉത്തരവാദിത്തപരമായ പെരുമാറ്റത്തിനുമുള്ളതാണ് ഈ ആദരവെന്ന് നായിഫ് പോലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ എക്സ്പേർട്ട് ഒമർ അഷൂർ പറഞ്ഞു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും അതിലൂടെ മികച്ച ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിലുമുള്ള ദുബൈ പോലീസിന്റെ പ്രതിബന്ധതയുടെ ഭാഗമായാണ് ഈ അഭിനന്ദനമെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് ലഭിച്ച അംഗീകാരത്തിൽ മുഹമ്മദ് അസാമും സയീദ് അഹമ്മദും നന്ദി പറഞ്ഞു. കളഞ്ഞു കിട്ടിയ വസ്തുക്കൾ പോലീസ് സ്റ്റേഷനിൽ തിരികെ ഏൽപ്പിച്ചതും അത് യഥാർത്ഥ ഉടമകളുടെ കൈയിൽ എത്തിക്കേണ്ടതും തങ്ങളുടെ കടമയാണെന്നും ഇരുവരും പറഞ്ഞു.
read more: ഷാർജയിലെ സഫീർ മാളിന് പുതിയ പേര്, 2026ൽ തുറക്കും, പുത്തൻ തൊഴിലവസരങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ