സൗദിയിൽ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച അപകടത്തിന് കാരണം പിക്കപ്പ് വാൻ മണൽ കൂനയിൽ കയറി മറിഞ്ഞത്

Published : May 31, 2022, 08:58 AM IST
സൗദിയിൽ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച അപകടത്തിന് കാരണം പിക്കപ്പ് വാൻ മണൽ കൂനയിൽ കയറി മറിഞ്ഞത്

Synopsis

സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.  റിയാദിൽ നിന്ന് എത്തിയവരാണെന്നാണിയിരുന്നു പ്രാഥമിക വിവരം.

റിയാദ്: സൗദിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ നിന്ന്​ 300 കിലോമീറ്റർ അകലെ ഹർദിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ പടിറ്റതിൽ ഇസ്മായിൽ കുഞ്ഞിന്റെ മകൻ മുഹമ്മദ് റാഷിദും​ (32), ഒരു തമിഴ്‍നാട്​ സ്വദേശിയും ഒരു ബംഗ്ലാദേശി പൗരനുമാണ് അപകടത്തിൽ മരിച്ചത്​. 

Read also: ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു

ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ്​ വാൻ മണൽ കൂനയിൽ കയറി മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയിൽ പെട്ടാണ് മൂന്നു പേരും മരിച്ചത്. സുരക്ഷാ സേനയെത്തി വാഹനമുയർത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 
റിയാദിൽ നിന്ന് എത്തിയവരാണെന്നാണിയിരുന്നു പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരൻ ട്വിറ്റിൽ നൽകിയ വീഡിയോയിലുടെയാണ്​ അപകട വിവരം പുറംലോകം അറിഞ്ഞത്. മരിച്ച മുഹമ്മദ് റാഷിദിന്റെ മൃതദേഹം അൽഹസയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read also: ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം