
മസ്കറ്റ്: ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികൾ ഉജ്ജ്വല വിജയം നേടി. നാല് മലയാളികൾ അടക്കം എട്ട് സ്ഥാനാർഥികളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. പിടികെ ഷമീർ, കൃഷ്ണേന്ദു, പിപി നിതീഷ് കുമാർ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ. 67% പോളിംഗ് രേഖപ്പെടുത്തി.
സയിദ് അഹമദ് സൽമാൻ, ദാമോഡർ ഖാട്ടി തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. 597 വോട്ട് നേടി ഷമീർ. പിടികെ വിജയികളില്‍ ഒന്നാമനായി. 550 വോട്ട് നേടിയ ദാമോധർ ഖാട്ടി രണ്ടാമതും 496 നേടി സൈദ് സൽമാൻ മൂന്നാമതും എത്തി. 440 വോട്ട് നേടി കൃഷ്‌ണേന്ദുവും 432 വോട്ടുകൾ നേടി നിധീഷ് കുമാറും ഇന്ത്യൻ സ്കൂൾ ബോർഡിൽ ഇടം പിടിച്ചു. മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ 5,125 രക്ഷിതാക്കൾക്കായിരുന്നു ഈത്തവണ വോട്ടവകാശമുണ്ടായിരുന്നത്. 85 വോട്ടുകൾ അസാധുവാകുകയും ചെയ്തു.
Read Also - 'പ്രാങ്ക് കോൾ ആണെന്ന് കരുതി', 25 വർഷം മരുഭൂമിയിലെ ചൂടേറ്റ് കുടുംബം പുലർത്തി; നാട്ടിലെത്തിയപ്പോൾ വമ്പൻ ഭാഗ്യം
ഇത് ഏഴാമത് സ്കൂൾ ബോർഡ് ആണ് അധികാരത്തിൽ വരുന്നത്. പതിനഞ്ച് അംഗങ്ങൾ ഉള്ള ബോർഡിലേക്ക് അഞ്ച് അംഗങ്ങളെയാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും തിരഞ്ഞെടുക്കുന്നത്. മസ്കറ്റ് ഇന്ത്യൻ എംബസ്സിയുടെ മൂന്ന് പ്രതിനിധികൾ, രണ്ടു പ്രൊമോട്ടേഴ്സ് സ്കൂളുകളുടെ നാല് പ്രതിനിധികൾ, മസ്കറ്റ് ഇന്ത്യൻ സ്കൂൾ പ്രസിഡണ്ട് , ദാർസൈറ്റ് ഇന്ത്യൻ സ്കൂൾ പ്രസിഡണ്ട് , ബോർഡ് എഡ്യൂക്കേഷൻ അഡ്വൈസർ , എന്നിവരോടൊപ്പം മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ രക്ഷാകർത്താക്കൾ തെരഞ്ഞെടുന്ന അഞ്ചുപേരും അടങ്ങുന്ന സംവിധാനമാണ് ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിന്റെ ഘടന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ