Latest Videos

സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

By Web TeamFirst Published May 7, 2024, 6:15 PM IST
Highlights

ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

മസ്കറ്റ്: ഒമാനിൽ തീവെപ്പ് കേസിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ബർക വിലായത്തിൽ ഒരു സ്വദേശി പൗരന്‍റെ വീട്ടിലെ മോട്ടോർ സൈക്കിൾ മനഃപൂർവ്വം കത്തിച്ചതാണ് കേസ്.

റോയൽ ഒമാൻ പൊലീസിന്റെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് പ്രതികളായ മൂന്നുപേരെ  പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

Read Also -  പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; കേരളത്തിലേക്കടക്കം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

 മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം ​വെ​ച്ച ആറ് പ്രവാസികൾ പിടിയിൽ

മ​സ്ക​ത്ത്​: ഒമാനിൽ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ച്ച​തി​ന്​ ആ​റ് പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ​ചെ​യ്​​തു. ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​വാ​സി​ക​ളാണ് പിടിയിലായത്.

ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്‌​റ്റാ​ൻ​സ് ആ​ണ് പ്രതികളെ​ പി​ടി​കൂ​ടി​യ​ത്. മയക്കുമരുന്ന് കടത്ത് ലക്ഷ്യമിട്ടായിരുന്നു ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം സൂക്ഷിച്ചത്. പിടിയിലായവര്‍ക്കെതിരെ നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!