തിരക്കേറിയ റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞെത്തിയ കാറിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

By Web TeamFirst Published Nov 16, 2021, 11:38 PM IST
Highlights

തിരക്കേറിയ 'ഹണ്‍ട്രഡ് റോഡ്' മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു.

റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) ഖമീസ് മുശൈത്ത് (Khamis Mushait)നഗരത്തില്‍ കാറിടിച്ച് മൂന്ന് വനിതകള്‍ക്ക് പരിക്കേറ്റു(injury). ഇവരെ ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

തിരക്കേറിയ 'ഹണ്‍ട്രഡ് റോഡ്' മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ഈ പ്രദേശത്ത് അപകടങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിന് അടിയന്തര നടപടികള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സുരക്ഷ കമ്മറ്റിയുമായി ഏകോപനം നടത്തുന്നുണ്ടെന്ന് ഖമീസ് മുശൈത്ത് നഗരസഭ പറഞ്ഞു. ഈ സ്ഥലം ഉള്‍പ്പെടെ നഗരത്തിലെ അപകടസാധ്യത കൂടിയ പ്രദേശങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് സമഗ്ര പഠനം നടത്തുന്നുണ്ടെന്നും നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി. 

സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്ക് അനുമതി

 നടുറോഡിലെ ബൈക്ക് അഭ്യാസം വൈറലായി; പിന്നാലെ അറസ്റ്റ്

ദോഹ: ഖത്തറില്‍ ബൈക്കുമായി നടുറോഡില്‍ നടത്തിയ സാഹസിക അഭ്യാസം യുവാവിന് കുരുക്കായി. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തത്. ലുസൈലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

റോഡ് ഉപയോക്തക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവില്‍ നിന്നുണ്ടായതെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്‍തതായും നിയമ നടപടികള്‍ സ്വീകരിക്കുകയും പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

click me!