റീ-എന്‍ട്രി വിസയില്‍ പുറത്തുപോയി തിരിച്ച് വരാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്ക് പ്രവേശന വിലക്ക്

By Web TeamFirst Published Aug 14, 2022, 2:54 PM IST
Highlights

കാലാവധി കണക്കുകൂട്ടുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരം

റിയാദ്: സൗദിയില്‍ നിന്ന് റീ-എന്‍ട്രി വിസയില്‍ പുറത്തുപോയ ശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്നുവര്‍ഷ പ്രവേശന വിലക്കുണ്ടെന്നും അത് കണക്ക്കൂട്ടുന്നത് ഹിജ്‌റ കലണ്ടര്‍ പ്രകാരമായിരിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്). റീ-എന്‍ട്രി വിസയുടെ കാലാവധി അവസാനിച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക്.

മൂന്നുവര്‍ഷം കഴിയാതെ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും സൗദിയിലേക്ക് വരാനാവില്ല. എന്നാല്‍ പഴയ അതേ തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യാന്‍ പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കാന്‍ മൂന്നു വര്‍ഷ വിലക്ക് ബാധകമല്ല. തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ എയര്‍പോര്‍ട്ടിലെ ജവാസത്തിലെത്തണമെന്ന് മാത്രം.

നിയമലംഘനം; സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ പിടിയിലായത് 60 ലക്ഷത്തിലേറെ വിദേശികള്‍

സൗദിയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് വീണ്ടും ആരംഭിക്കുന്നു

റിയാദ്: സൗദി അറേബ്യയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് വീണ്ടും ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും ഇന്തോനേഷ്യയും തമ്മില്‍ കരാർ ഒപ്പിട്ടു. 
സൗദി അറേബ്യയിലെ മാനവ വിഭവശേഷി സാമൂഹിക വികസന ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല നാസ്വിർ അബുസനീനും ഇന്തോനേഷ്യൻ മാനവ വിഭവശേഷി മന്ത്രി ഈദാ ഫൗസിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സൗദിയിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ.

കരാറില്‍ ഒപ്പിട്ട തീയതി മുതൽ വിവിധ തൊഴിലുകളിൽ ഇന്തോനേഷ്യയിൽ നിന്ന് റിക്രൂട്ട്മെൻറ് പുനഃരാരംഭിക്കാനാണ് ധാരണ. ഇന്തോനേഷ്യൻ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രക്രിയകൾ ഏകീകരിക്കാനും റിക്രൂട്ട്മെൻറ് നടപടി സുഗമമാക്കാനും കരാറിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഊർജിത ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ. 

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത ഗുളികകള്‍ പിടികൂടി; അഞ്ച് പേര്‍ അറസ്റ്റില്‍

സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ പിടിയിലായത് 60 ലക്ഷത്തിലേറെ നിയമലംഘകര്‍

റിയാദ്: സൗദി അറേബ്യയില്‍ അഞ്ചുവര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം നിയമലംഘകരായ വിദേശികള്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയായതെന്ന് പ്രാദേശിക ദിനപ്പത്രമായ 'ഒകാസി'നെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

അറസ്റ്റിലായവരില്‍ 47 ലക്ഷം പേര്‍ സൗദി താമസനിയമം ലംഘിച്ചവരാണ്. 823,715 പേര്‍ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 895,448 പേരും അറസ്റ്റിലായി. 'എ നേഷന്‍ വിതൗട്ട് എ വയലേറ്റര്‍' (നിയമലംഘകരില്ലാത്ത രാജ്യം) എന്ന രാജ്യവ്യാപകമായ സര്‍ക്കാര്‍ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 781,186 നിയമലംഘകരാണ് പിടിയിലായത്.  

click me!