ഗള്‍ഫില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള വിമാനങ്ങളില്‍ വന്‍തിരക്ക്; ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തി

By Web TeamFirst Published Mar 3, 2019, 12:00 PM IST
Highlights

ഫെബ്രുവരി 27ന് വ്യോമപാത അടച്ചിട്ട ശേഷം വെള്ളിയാഴ്ചയാണ് ഭാഗികമായി പാകിസ്ഥാനില്‍ വ്യോമ ഗതാഗതം തുടങ്ങിയത്. ലാഹോറിലേക്കും സിയാല്‍കോട്ടിലേക്കും ഗള്‍ഫിലെ ട്രാവര്‍ ഏജന്‍സികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുന്നില്ല

ദുബായ്: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പാകിസ്ഥാന്‍ വ്യോമപാത തുറന്നെങ്കിലും ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളില്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. ദുബായ്-ലാഹോര്‍ സെക്ടറില്‍ വിവിധ എയര്‍ലൈന്‍ കമ്പനികള്‍ മാര്‍ച്ച് 10 വരെ ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ത്തി. ഇസ്ലാമാബാദ്, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ ഗള്‍ഫില്‍ നിന്ന് സര്‍വീസുകളുള്ളത്.

ഫെബ്രുവരി 27ന് വ്യോമപാത അടച്ചിട്ട ശേഷം വെള്ളിയാഴ്ചയാണ് ഭാഗികമായി പാകിസ്ഥാനില്‍ വ്യോമ ഗതാഗതം തുടങ്ങിയത്. ലാഹോറിലേക്കും സിയാല്‍കോട്ടിലേക്കും ഗള്‍ഫിലെ ട്രാവര്‍ ഏജന്‍സികളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കുന്നില്ല. നേരത്തെ ബുക്ക് ചെയ്തവരുടെയടക്കം യാത്ര പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. ഭാഗികമായ വ്യോമ ഗതാഗത നിയന്ത്രണം ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ യാത്രക്കാരെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വിമാന കമ്പനികള്‍ പറയുന്നു. മാര്‍ച്ച് നാല് മുതല്‍ ലാഹോറിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് നേരത്തെ എമിറേറ്റ്സ് അറിയിച്ചിരുന്നു.

-കടപ്പാട്: ഖലീജ് ടൈംസ്

click me!