പത്ത് മേഖലകളിൽ ഈ വർഷം സമ്പൂർണ സ്വദേശിവത്കരണം

Published : Nov 02, 2023, 10:45 PM IST
പത്ത് മേഖലകളിൽ ഈ വർഷം സമ്പൂർണ സ്വദേശിവത്കരണം

Synopsis

സർക്കാർ മേഖലയിലെ കുവൈത്തികളും അല്ലാത്തവരുമായ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്. അതിൽ 76.0 ശതമാനവും കുവൈത്തികളാണ് എന്നാണ് കണക്കുകൾ.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വർഷത്തോടെ 10 മേഖലകളിൽ 100 ശതമാനം സ്വദേശിവത്കരണം കൈവരിക്കുമെന്ന് റിപ്പോർട്ട്. കുവൈത്തിവത്കരണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും നീട്ടിവെക്കണമെന്നുമുള്ള നിരവധി സർക്കാർ ഏജൻസികളുടെ അഭ്യർത്ഥന സർക്കാർ ഇതിനകം തള്ളിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

പത്ത് മേഖലകൾ സമ്പൂർണമായി കുവൈത്തിവത്കരിക്കുകയും എല്ലാ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും സർക്കാർ ഏജൻസികളിലും പ്രവാസികളെ മാറ്റി പൗരന്മാരെ നിയമിക്കുകയും ചെയ്യും. ഐടി, മറൈൻ, മീഡിയ, പബ്ലിക്ക് റിലേഷൻസ്, തുടങ്ങിയ മേഖലകളിലാണ് അതിവേ​ഗ നടപടികൾ പുരോഗമിക്കുന്നത്. സർക്കാർ മേഖലയിലെ കുവൈത്തികളും അല്ലാത്തവരുമായ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 4,746,000 ആണ്. അതിൽ 76.0 ശതമാനവും കുവൈത്തികളാണ് എന്നാണ് കണക്കുകൾ.

Read Also - ചെലവ് ചുരുക്കി വിദേശയാത്ര; 'പോക്കറ്റ് കാലിയാകാതെ' ഫാമിലി ട്രിപ്പ്, ഗ്രൂപ്പ് വിസ സൗകര്യവുമായി ഈ ഗള്‍ഫ് നാട്

പോളിസി എടുത്താല്‍ പിന്നെ പുതുക്കേണ്ട;  ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയിൽ ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് നടപ്പാക്കുന്നു. 2024 പകുതിയോടെ ‘ദേശീയ ഇൻഷുറൻസ്’ എന്ന പേരിൽ ഒറ്റ പ്രീമിയം ഇൻഷുറൻസ് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ പറഞ്ഞു. റിയാദിൽ വേൾഡ് ഹെൽത്ത് ഫോറത്തിെൻറ ഭാഗമായി നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോളിസി എടുത്തുകഴിഞ്ഞാൽ പിന്നീടൊരിക്കലും പുതുക്കേണ്ടതില്ല. 

പൂർണമായും സർക്കാർ ഫണ്ട് ഇൻഷുറൻസാണിത്. ഇത് ജീവിതകാലം മുഴുവൻ തുടരും. പ്രത്യേക കാലപരിധിയില്ല. ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ മുൻകൂർ അനുമതിയുടെയും ആവശ്യമില്ല. ദേശീയ ഇൻഷുറൻസിെൻറ ലക്ഷ്യം വ്യക്തിയുടെ ജീവിതത്തിെൻറ എല്ലാ ഘട്ടങ്ങളിലും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ സൗകര്യം ഒരുക്കുക എന്നതാണ്. 

പൗരനെ 80 വയസ് തികയുന്നതുവരെ ആരോഗ്യത്തോടെയും സുരക്ഷിതമായും നിലനിർത്തികൊണ്ട് പൂർണാരോഗ്യവും ശാരീരികക്ഷമതയും ഉള്ളവനായും നടക്കുകയും, ഓടുകയും, സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നവരാക്കുകയും ചെയ്യുന്നതിന് ആയുഷ്കാല ഹെൽത്ത് ഇൻഷുറൻസ് സഹായിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടലിൽ ബോട്ടുമായി പോയി, ചൂണ്ടയിൽ കുടുങ്ങിയത് കണ്ട് അമ്പരന്ന് മത്സ്യത്തൊഴിലാളികൾ, 'വൈറൽ' മീൻപിടിത്തത്തിൽ കിട്ടിയത് ഭീമൻ ട്യൂണ
ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്