Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ വീണ്ടും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

വളരെ ചെറിയ ഭൂചലനമാണ് ഉണ്ടായതെന്നും രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. 

Al Baha in Saudi Arabia witnesses earthquake for second time in a week
Author
First Published Sep 6, 2022, 7:45 AM IST

റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹ മേഖലയില്‍ വീണ്ടും നേരിയ ഭൂചലനം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനം റിക്ടര്‍ സ്‍കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് താരിഖ് അബാ ഖൈല്‍ പറഞ്ഞു.

ഭൗമോപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഉപരിതലവുമായി താരതമ്യേനെ അടുത്തായതിനാല്‍ ചില പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ചലനം വ്യക്തമായി അനുഭവപ്പെട്ടു. വളരെ ചെറിയ ഭൂചലനമാണ് ഉണ്ടായതെന്നും രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. 

സൗദി അറേബ്യയുടെ ഭൂമിശാസ്‍ത്രപരമായ പ്രത്യേകതകള്‍ കാരണം ചെറിയ ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടാവാറുള്ളതെന്നും ഇവ നിരീക്ഷിക്കാനായി രാജ്യത്തുടനീളം മൂന്നൂറിലധികം നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അല്‍ ബാഹയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ ചെറിയ ഭൂചലനമുണ്ടായത്. അന്ന് റിക്ടര്‍ സ്‍കെയിലില്‍ 3.62 ആണ് തീവ്രത രേഖപ്പെടുത്തിയത്.

Read also: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ - വിസിറ്റ് വിസ ലഭിച്ചു തുടങ്ങി; അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം വിസ

സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്‍കരിക്കുന്നു
​​​​​​​റിയാദ്: സൗദി അറേബ്യയിൽ പൊതുഗതാഗത നിരക്ക് പരിഷ്കരിക്കുന്നു. നിരക്ക് ഭേദഗതി ചെയ്യുന്നതിന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ അനുമതി നൽകി. ബസ് യാത്രകളുടെ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതും ഫെയർ സ്റ്റേജുകൾ പുതുക്കി നിശ്ചയിക്കുന്നതുമുൾപ്പെടെ നിരവധി പരിഷ്കരണങ്ങൾ ഉൽപ്പെടുത്തിയാണ് നിയമം പരിഷ്കരിക്കുന്നത്. 

വിദ്യാർഥികൾക്കുള്ള യാത്രാ നിരക്കിളവ് പൂർണമായും ഇല്ലാതാകും. പകരം രണ്ട് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ലഭ്യമാക്കും. നിരക്ക് പുതുക്കുന്നതിന് പൊതുഗതാഗത അതോറിറ്റികളും ഓപറേറ്റർമാരുമടങ്ങുന്ന സമിതിയും സമഗ്രമായ നിർദേശങ്ങൾ ഉൾപ്പെടുത്തി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം. ഗതാഗത മന്ത്രി ഉൾപ്പെടുന്ന മന്ത്രാലയ സമിതി റിപ്പോർട്ട് അവലോകനം ചെയ്ത് അനുമതി ലഭ്യമാക്കുന്നതോടെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

Read also: വാഹനത്തിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Follow Us:
Download App:
  • android
  • ios