
റിയാദ്: റിയാദ് സീസൺ ഉത്സവത്തിൽ ടോയ്സ് ഫെസ്റ്റിവലിന് തുടക്കം. റിയാദ് സീസണിന്റെ മുഖ്യ വേദിയായ ബൊളിവാർഡ് നഗരത്തിന് സമീപത്താണ് മൂന്നാമത് ടോയ്സ് ഫെസ്റ്റിവൽ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് ഫെസ്റ്റിവലുകളിൽ ഒന്നാണിത്. റിയാദ് സീസണിന്റെ ഭാഗമായി തലസ്ഥാനത്തെ വിനോദ പരിപാടികൾക്കുള്ള ഏറ്റവും വലിയ സൈറ്റാണ് ടോയ്സ് ഫെസ്റ്റിവൽ.
ജനുവരി ഒന്ന് വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ കുടുംബാംഗങ്ങൾക്ക് രസകരവും പുതിയ അനുഭവങ്ങളും നൽകുന്നതിനായി 30ലധികം വിനോദ കോർണറുകളും വിനോദരംഗത്തെ 40ലധികം ബ്രാൻഡുകളുമുണ്ട്. പെൺകുട്ടികൾക്കും കുട്ടി സന്ദർശകർക്കുമായി ‘ഡൗൺ ടൗൺ’ ഏരിയ, വീഡിയോ ഗെയിമുകളും കാറുകളും ഉൾക്കൊള്ളുന്ന ‘അഡ്രിനൽ വാലി’ ഏരിയ, പ്രീ-സ്കൂൾ കുട്ടികൾക്കായി ‘കൺട്രി സൈഡ്’ ഏരിയ എന്നീ ഉപമേഖലകളും ഫെസ്റ്റിവലിലുണ്ട്.
പ്രത്യേക പരിപാടികളോടെയാണ് ഫെസ്റ്റിവൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. തിയേറ്ററുകളിൽ നിരവധി വിനോദ പരിപാടികളുടെ തത്സമയ പ്രദർശനമുണ്ട്. ഏറ്റവും ജനപ്രിയമായ ബ്രാൻഡുകളും കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമുള്ള ചില പരിപാടികൾ ആദ്യമായി അവതരിപ്പിക്കുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 12 വരെ സന്ദർശകർക്കായി ഫെസ്റ്റിവൽ തുറക്കും. വാരാന്ത്യങ്ങളിൽ രാത്രി ഒരു മണി വരെയായിരിക്കും പ്രവര്‍ത്തനം. https://riyadhseason.sa/ എന്ന വെബ്‍സൈറ്റ് വഴി എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Read also: തണുപ്പ് കാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണം; പ്രത്യേക നിര്‍ദേശങ്ങളുമായി സൗദി മന്ത്രാലയം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ