സോഷ്യൽ മീഡിയയുടെ കണ്ണിൽപ്പെട്ടാലും 'പണി കിട്ടും', ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കടുപ്പിച്ച് അധികൃതർ, നടപടിക്കൊരുങ്ങി കുവൈത്ത് ട്രാഫിക് വകുപ്പ്

Published : Sep 16, 2025, 05:22 PM IST
screengrab

Synopsis

കുവൈത്തിൽ നിരീക്ഷണ ക്യാമറകളോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും അധികൃതര്‍ നിരീക്ഷിക്കുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കും. 

കുവൈത്ത് സിറ്റി: പൊതുവഴികളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളോടൊപ്പം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗതാഗത നിയമലംഘനങ്ങളും കുവൈത്ത് ട്രാഫിക് വകുപ്പ് പ്രത്യേക സംഘത്തിലൂടെ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ജനറൽ ട്രാഫിക് വകുപ്പിന്റെ പ്രത്യേക സംഘമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. ഇത്തരം വാഹനങ്ങളുടെ ഉടമകളെ വിളിച്ചുവരുത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യും.

ഉടമ സ്വമേധയാ ഹാജരാകാത്ത പക്ഷം വിഷയങ്ങൾ ട്രാഫിക് അന്വേഷണ വിഭാഗത്തിന് കൈമാറി നിയമനടപടി സ്വീകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾ നടത്തുന്നവര്‍ക്ക് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയോ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിലൂടെയോ ലഭിച്ച തെളിവുകൾ പരിശോധിക്കുന്നതിനുള്ള അവകാശവുമുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ച മാത്രം എട്ട് വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒരു ഡ്രൈവർ മറ്റൊരു വാഹനത്തെ പിന്തുടർന്ന് മുന്നിൽ കടന്ന് അതിവേഗത്തിൽ ബ്രേക്ക് ഇടുകയും വഴി തടസ്സപ്പെടുത്തുകയും ചെയ്തതും മറ്റൊരു ഡ്രൈവർ ഹൈവേയിൽ വിരുദ്ധദിശയിൽ വാഹനം ഓടിച്ചതും ഉൾപ്പെടുന്നു. വാഹനയാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരത്തിലുള്ള കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ