
കുവൈത്ത് സിറ്റി: കുവൈത്തിലെ ശൈഖ് ജാബർ അൽ-അഹ്മദ് അൽ-സബാഹ് പാലത്തിൽ സുരക്ഷാ ക്യാമ്പയിൻ. നിയമം നടപ്പിലാക്കുന്നതിന്‍റെയും ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെയും ഭാഗമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് സെക്ടർ ആണ് ക്യാമ്പയിന്‍ നടത്തിയത്. റോഡ് ഡിപ്പാർട്ട്‌മെന്‍റ്, ജഹ്‌റ ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്, സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റ് എന്നിവ ഉൾപ്പെടുന്ന ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളും നിയമലംഘകരെയും ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ നടത്തിയത്.
സുരക്ഷാ ക്യാമ്പയിനില്‍ 485 തരം ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. തിരിച്ചറിയൽ രേഖ ഇല്ലാത്ത ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തു. ഒളിച്ചോടിയ ഒരു പ്രതിയെ പിടികൂടി. നിയമലംഘനങ്ങളുടെ പേരിൽ 43 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 16 വ്യക്തികളെ ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു. നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് അധികൃതർ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam